ഇടുക്കി: ഇടുക്കിയിൽ അന്യ സംസ്ഥാന തൊഴിലാളിയായ സ്ത്രീയെ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശി സരസ്വതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശിയായ രാജേഷ് ലോഹോ ഠാക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷ് മദ്യപിച്ച ശേഷം സരസ്വതിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ഞായറാഴ്ച രാവിലെ മുതൽ ഇരുവരും ഒരുമിച്ച് മദ്യപിയ്ക്കുകയും തുടർന്ന് വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഈ സമയം മറ്റൊരു ആവശ്യത്തിന് ഇവിടെ എത്തിയ നെടുംകണ്ടം പോലീസ് ഇവരോട് സംസാരിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ രാത്രിയോടെ രാജേഷ് വീണ്ടും മദ്യപിക്കുകയും സരസ്വതിയെ മർദ്ദിക്കുകയുമായിരുന്നു. കാപ്പി കമ്പ് ഉപയോഗിച്ചാണ് പ്രതി സരസ്വതിയെ മർദ്ദിച്ചത്. വീണു കിടന്ന സരസ്വതിയുടെ തലയിൽ ചവുട്ടി നിൽക്കുകയും ചെയ്തു പ്രതി. കൂടാതെ ക്രൂരകൃത്യം ഇയാൾ മൊബൈലിൽ പകർത്തുകയും ചെയ്തു. വീഴ്ചയിൽ തലയ്ക്കുണ്ടായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണം.
എട്ട് ദിവസം മുൻപാണ് രാജേഷും സരസ്വതിയും ജോലി അന്വേഷിച്ച് നെടുംകണ്ടം പൊന്നാംകാണിയിലെ തോട്ടത്തിൽ എത്തിയത്. ഇവരുടെ ബന്ധുക്കൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവരോടൊപ്പം താമസിച്ചു മറ്റ് സ്ഥലങ്ങളിൽ ജോലി ചെയ്ത് വരികയായിരുന്നു ഇരുവരും. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









