ബെംഗളൂരു: ബെംഗളൂരുവില്‍ 6.77 കോടിയിലധികം വില വരുന്ന ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. 9 മലയാളികളും ഒരു വിദേശപൗരനും സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ട്. മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായാണ് 10 പേരും പിടിയിലായത്. ഒറ്റയ്ക്ക് മയക്കുമരുന്ന് കടത്തിയതുമായി ബന്ധപ്പെട്ട് ഒരു മലയാളിയെ പിടികൂടിയിരുന്നു. ഇയാളുടെ കൈയില്‍ നിന്ന് 3.5 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും രണ്ടുകോടി രൂപയുമാണ് പിടിച്ചെടുത്തത്.
എട്ടുപേരടങ്ങുന്ന മറ്റൊരു സംഘത്തിന്റെ കൈയില്‍ നിന്നും 27 ലക്ഷം രൂപ വില വരുന്ന 110 ഗ്രാം എംഡിഎംഎ പിടികൂടി. നാലരക്കോടി വിലവരുന്ന വിവിധയിനം വിദേശ ലഹരി വസ്തുക്കളാണ് വിദേശപൗരനില്‍ നിന്ന് പിടികൂടിയത്. ഇവ ബെംഗളൂരുവിൽ എത്തിച്ച് ഇവിടെ വാടകയ്ക്ക് താമസിച്ച് അവിടെവച്ച് കൂട്ടിയോജിപ്പിച്ച് മറ്റ് ലഹരിപദാര്‍ത്ഥങ്ങളാക്കി വീര്യം കൂട്ടി വില്‍ക്കാനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ് വ്യക്തമാക്കി. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.