Robbery: വടക്കഞ്ചേരിയില്‍ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവര്‍ന്നു; നഷ്ടപ്പെട്ടത് 13 പവനും 8500 രൂപയും

വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. കട്ടിലിനടിയിൽ ലോക്കറിൽ സൂക്ഷിച്ച സ്വർണമാണ് നഷ്ടമായിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jun 21, 2025, 03:11 PM IST
  • വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ലോക്കറില്‍ സൂക്ഷിച്ച 13 പവന്‍ സ്വര്‍ണവും 8500 രൂപയും വിലകൂടിയ ലേഡീസ് വാച്ചുമാണ് കവർന്നത്.
  • മോഷണ സമയം വീട്ടുകാർ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു.
  • ഇവര്‍ തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
Robbery: വടക്കഞ്ചേരിയില്‍ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവര്‍ന്നു; നഷ്ടപ്പെട്ടത് 13 പവനും 8500 രൂപയും

പാലക്കാട്: വടക്കഞ്ചേരിയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം. 13 പവൻ സ്വർണവും പണവും വാച്ചുമാണ് കവര്‍ന്നത്. മുടപ്പല്ലൂര്‍ പടിഞ്ഞാറേത്തറ ഗംഗാധരന്റെ വീട്ടിലാണ് കവർച്ച നടന്നത്. വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ലോക്കറില്‍ സൂക്ഷിച്ച 13 പവന്‍ സ്വര്‍ണവും 8500 രൂപയും വിലകൂടിയ ലേഡീസ് വാച്ചുമാണ് കവർന്നത്. 

മോഷണ സമയം വീട്ടുകാർ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. ഇവര്‍ തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

Also Read: Leopard Attack Death: വാല്‍പ്പാറയിൽ പുലി പിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

മുൻപും ഈ പ്രദേശത്ത് മോഷണങ്ങൾ നടന്നിട്ടുണ്ട്. മുടപ്പല്ലൂര്‍ ചക്കാന്തറ ഭാഗത്ത് ആറുമുഖന്‍ എന്നയാളുടെ വീട്ടിൽ കഴിഞ്ഞ രാത്രി മോഷശ്രമം നടന്നിരുന്നു. ബുധനാഴ്ച വടക്കഞ്ചേരി ടൗണിലെ ലോട്ടറിക്കടയിൽ നിന്നും അയ്യായിരം രൂപയും അറുപതിനായിരം രൂപയുടെ ലോട്ടറി ടിക്കറ്റും മോഷണം പോയിരുന്നു. വടക്കഞ്ചേരി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുളള വിനായക ലോട്ടറി ഏജന്‍സിയിലാണ് കവർച്ച നടന്നിരിക്കുന്നത്. പിറ്റേന്ന് വ്യാഴാഴ്ച്ച രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് ഉള്ളിൽ കന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച ഈ കടയുടെ എതിര്‍വശത്തുളള കടയിലും മോഷണം നടന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News