Student Attacked By Seniors: ഒമ്പതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി; മർദ്ദിച്ചത് പതിനഞ്ചോളം പേർ ചേർന്നെന്ന് വിദ്യാർഥി

Kozhikode School Student Attack: വിദ്യാർഥികളുടെ ക്രൂരമായ ആക്രമണത്തിൽ 14കാരന് കണ്ണിനും തലയ്ക്കും ​ഗുരുതര പരിക്കേറ്റു.

Written by - Zee Malayalam News Desk | Last Updated : Jun 4, 2025, 05:22 PM IST
  • പതിനഞ്ചോളം പേർ ചേർന്ന് മർദ്ദിച്ചെന്ന് വിദ്യാർഥി പറയുന്നു
  • ക്ലാസ്മുറിയിൽ വച്ചാണ് ക്രൂരമായി മർദ്ദിച്ചതെന്നാണ് വിദ്യാർഥികൾ പറയുന്നത്
Student Attacked By Seniors: ഒമ്പതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി; മർദ്ദിച്ചത് പതിനഞ്ചോളം പേർ ചേർന്നെന്ന് വിദ്യാർഥി

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയിൽ പത്താം ക്ലാസ് വിദ്യാർഥികൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. താമരശേരി പുതുപ്പാടി സർക്കാർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസിലെ വിദ്യാർഥിക്കാണ് സഹപാഠികളുടെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും കണ്ണിനുമാണ് വിദ്യാർഥിക്ക് പരിക്കേറ്റത്.

Add Zee News as a Preferred Source

പത്താം ക്ലാസിലെ പതിനഞ്ചോളം വിദ്യാർഥികൾ ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. ക്ലാസ് മുറിയിൽ വച്ചാണ് ചൊവ്വാഴ്ച ഉച്ചയോടെ വിദ്യാർഥിയെ മുതിർന്ന ക്ലാസിലെ വിദ്യാർഥികൾ മർദ്ദിച്ചത്. താമരശേരി പോലീസ് സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് കൈമാറി. സംഭവത്തെ തുടർന്ന് സ്കൂളിൽ നിന്ന് നാല് പേരെ 14 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തതായി പ്രധാന അധ്യാപകൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News