MDMA Seized: തൃശൂരിൽ എംഡിഎംഎ വേട്ട; കൊടകരയിൽ 180 ​ഗ്രാം എം‍ഡിഎംഎ പിടികൂടി, രണ്ട് പേർ പിടിയിൽ

MDMA Seized In Thrissur: ഇരിങ്ങാലക്കുട കല്ലൻകുന്ന് സ്വദേശി ദീപക്, പറവൂർ സ്വദേശിനി ദീക്ഷിത എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്.

Written by - Zee Malayalam News Desk | Last Updated : May 3, 2025, 03:06 PM IST
  • ബെം​ഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കെത്തിച്ചതായിരുന്നു എംഡിഎംഎ
  • ദീപക്കിന്റെ പേരിൽ നിരവധി ലഹരിക്കേസുകൾ നിലവിലുണ്ട്
MDMA Seized: തൃശൂരിൽ എംഡിഎംഎ വേട്ട; കൊടകരയിൽ 180 ​ഗ്രാം എം‍ഡിഎംഎ പിടികൂടി, രണ്ട് പേർ പിടിയിൽ

തൃശൂർ: തൃശൂരിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കൊടകരയിൽ വച്ച് 180 ​ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇരിങ്ങാലക്കുട കല്ലൻകുന്ന് സ്വദേശി ദീപക്, പറവൂർ സ്വദേശിനി ദീക്ഷിത എന്നിവരാണ് പിടിയിലായത്. ബെം​ഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്.

Add Zee News as a Preferred Source

പിടിയിലായ ദീപക്കിന്റെ പേരിൽ നിരവധി ലഹരിക്കേസുകൾ നിലവിലുണ്ട്. സംസ്ഥാനത്ത് ലഹരി ഉത്പന്നങ്ങളുടെ വിൽപ്പനയും ഉപയോ​ഗവും വർധിച്ച സാഹചര്യത്തിൽ എക്സൈസും പോലീസും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊല്ലത്ത് ഏഴിനം ഹൈബ്രിഡ് കഞ്ചാവും എൽഎസ്എഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിലായിരുന്നു.

കല്ലുംതാഴം സ്വദേശി അവിനാശ് ശശിയെ (27) ആണ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് പിടികൂടിയത്. 89 മില്ലിഗ്രാം എൽഎസ്‍ഡിയും 20 ഗ്രാം കഞ്ചാവും പ്രതിയിൽ നിന്ന് കണ്ടെടുത്തു. പ്രതിയുടെ വീട്ടിൽ നിന്നാണ് ലഹരി ഉത്പന്നങ്ങൾ കണ്ടെത്തിയത്. ഹൈബ്രിഡ് കഞ്ചാവുകൾ ഉപയോ​ഗ ശേഷം കവറുകളിലാക്കി പേരെഴുതി സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News