Kollam News: പതിനാലുകാരി 7 മാസം ഗർഭിണി; കൊല്ലത്ത് പത്തൊമ്പതുകാരൻ അറസ്റ്റിൽ

Kollam News: ചില ശാരീരിക അസ്വസ്ഥതകൾ കാണിച്ചതിനെത്തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 24, 2025, 05:46 PM IST
  • ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.
  • പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കടയ്ക്കൽ സ്വദേശിയായ പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റു ചെയ്തു
Kollam News: പതിനാലുകാരി 7 മാസം ഗർഭിണി; കൊല്ലത്ത് പത്തൊമ്പതുകാരൻ അറസ്റ്റിൽ

കൊല്ലം: ശാരീരിക ആസ്വസ്ഥത കാരണം ആശുപത്രിയിൽ എത്തിയ പതിനാലുകാരി പരിശോധയ്ക്കൊടുവിൽ ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. അതും ഏഴ് മാസം. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. ചില ശാരീരിക അസ്വസ്ഥതകൾ കാണിച്ചതിനെത്തുടർന്നാണ് കുളത്തൂപ്പുഴ സ്വദേശിയായ പതിനാലുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. 

Add Zee News as a Preferred Source

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കടയ്ക്കൽ സ്വദേശിയായ പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇപ്പോൾ പെൺകുട്ടി മാതാവിന്റെ സംരക്ഷണയിലാണ്. കുട്ടിയെ വൈകാതെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റും. കേസിൽ അറസ്റ്റിലായ പത്തൊമ്പതുകാരനെ കോടതിയിൽ ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News