Gang Rape Case: 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; 2 ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ

Gang Rape Case: കൂടെയുണ്ടായിരുന്ന സഹോദരനെ മർദിച്ച് അവശനാക്കിയ ശേഷമാണ് പീഡനം

Written by - Zee Malayalam News Desk | Last Updated : Apr 4, 2025, 05:42 PM IST
  • ബെംഗളൂരു കെആർ പുരം റെയിൽവേ സ്റ്റേഷന് സമീപം ബുധനാഴ്ചയാണ് സംഭവം.
  • ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
  • ഒരു പരിശീലന പരിപാടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി.
Gang Rape Case: 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; 2 ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ

കേരളത്തിൽനിന്ന് ബെംഗളൂരുവിലെത്തിയ ബിഹാർ സ്വദേശിനിയായ യുവതിയാണ് പീഡത്തിന് ഇരയായത്. ബെംഗളൂരു കെആർ പുരം റെയിൽവേ സ്റ്റേഷന് സമീപം ബുധനാഴ്ചയാണ് സംഭവം. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഒരു പരിശീലന പരിപാടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. കെആർ പുരം റെയിൽവേസ്റ്റേഷനിൽ എത്തിയ യുവതി സഹോദരനൊപ്പം സഞ്ചരിക്ക‌ുന്നതിനിടെയാണ് രണ്ടംഗം സംഘം ഇവരെ ആക്രമിച്ചത്. സഹോദരനെ മർദിച്ച് അവശനാക്കിയ ശേഷമാണ് പീഡനം. തുടർന്നു യുവതിയെ അക്രമികൾ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Add Zee News as a Preferred Source

യുവതിയെ ആളൊഴിഞ്ഞ പ്രദേശത്തേക്കു ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അക്രമികളിൽ ഒരാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പ്രതികൾ മുളബാഗിലുവിൽ നിന്നുള്ളവരാണെന്നും ഓട്ടോ ഡ്രൈവർമാരാണെന്നും പൊലീസ് അറിയിച്ചു. പ്രതികളിൽ രണ്ടാമത്തെയാളെ പൊലീസ് സംഘം വൈകാതെ പിടികൂടിയിരുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ബലാത്സംഗം, തടങ്കലിൽ വയ്ക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News