)
ബെംഗളൂരു: ചിത്രദുർഗയിൽ 20കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ചേതൻ പിടിയിൽ. ഇരുപതുകാരിയെ കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകി. തിരിച്ചറിയാതിരിക്കാനാണ് പെട്രോളൊഴിച്ച് കത്തിച്ചത്.
പെൺകുട്ടിയുമായി 2 വർഷത്തെ അടുപ്പമുണ്ടായിരുന്നു. വിവാഹം കഴിക്കാൻ പെൺകുട്ടി സമ്മർദ്ദം ചെലുത്തിയതാണ് കൊല ചെയ്യാൻ കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇതിനിടെ മറ്റൊരാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഗർഭിണിയായപ്പോൾ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ബന്ധുക്കൾ നിർബന്ധിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ദേശീയപാതയോരത്ത് പാതി കത്തി, നഗ്നമായ നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.