ഭോപ്പാൽ: പ്രണയ പകയിൽ ഇരുപത്തിമൂന്നുകാരിയെ കൊന്ന് കാമുകൻ. ജോലിക്ക് പോകാനായി ബസ് കാത്തു നിൽക്കുകയായിരുന്ന റിതു ഭണ്ഡാർക്കറിനെയാണ് കാമുകനായ റോഷൻ ധർവെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
Also Read: സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്; ഇന്ന് കുറഞ്ഞത് 240 രൂപ
കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കൊലപാതകത്തിന് ശഷം പ്രതി വിളിച്ചുപറയുന്ന വാക്കുകളും വീഡിയോയിൽ വ്യക്തമായി കേൾക്കാൻ കഴിയും. കഴിഞ്ഞ 5 വർഷമായി ഇവൾ എന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും ഇപ്പോൾ ഇവൾ എന്നെ ചതിക്കുകയാണെന്നും എന്നെ കൊല്ലാൻ അവളും അവളുടെ സഹോദരന്മാരും ആളുകളെ വിട്ടിരിക്കുന്നുവെന്നുമുള്ള റോഷന്റെ ആക്രോശം വീഡിയോയിൽ കേൾക്കാൻ കഴിയും.
പ്രതി മധ്യപ്രദേശിലെ ഒരു ഫർണിച്ചർ കടയിൽ ജോലി ചെയ്യുകയായിരുന്നു. സംഭവ ദിവസം റിതു ബസ് കാത്തു നിൽക്കുമ്പോഴായിരുന്നു പ്രതി ബൈക്കിൽ അവിടെ എത്തിയത്. രണ്ടുപേരും ഏറെ നേരം സംസാരിക്കുകയും അതിന് ശേഷം തർക്കം ഉണ്ടായതിനെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞു.
Also Read: വ്യാഴ വക്രിയും ശനി മാർഗിയും ഇവർക്ക് നൽകും അപ്രതീക്ഷിത നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?
പ്രകോപിതനായി പ്രതി കത്തിയെടുത്ത് യുവതിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപെടാനൊന്നും പ്രതി കൂട്ടാക്കിയില്ല. തുടർന്ന് നാട്ടുകാർ പ്രതിയെ മർദ്ദിക്കുകയും ശേഷമെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









