Arrested: പൊന്നാനിയിൽ ബിവറേജ് ഔട്ട്ലെറ്റിനുനേരെ പെട്രോള്‍ ബോംബ്; 3 പേര്‍ അറസ്റ്റിൽ

Arrested: പ്രായപൂർത്തിയാവാത്ത മൂന്ന് പേരാണ് അറസ്റ്റിലായത്

Written by - Zee Malayalam News Desk | Last Updated : May 5, 2025, 07:38 PM IST
  • മലപ്പുറം പൊന്നാനിയിലാണ് സംഭവം.
  • ഇന്നലെ രാത്രിയിലാണ് മൂന്ന് അംഗ സംഘം ബിവറേജ് ഷോപ്പിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞത്.
  • ഷോപ്പിന്‍റെ മുൻവശത്തെ ചില്ലുകൾ എറിഞ്ഞ് തകർക്കുകയും സിസിടിവി ക്യാമറകൾ നശിപ്പിക്കുകയും ചെയ്തത്.
Arrested: പൊന്നാനിയിൽ ബിവറേജ് ഔട്ട്ലെറ്റിനുനേരെ പെട്രോള്‍ ബോംബ്; 3 പേര്‍ അറസ്റ്റിൽ

മലപ്പുറം: ബിവറേജ് ഔട്ട്ലെറ്റിനുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞ പ്രായപൂർത്തിയാവാത്ത മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം പൊന്നാനിയിലാണ് സംഭവം. ഇന്നലെ രാത്രിയിലാണ് മൂന്ന് അംഗ സംഘം ബിവറേജ് ഷോപ്പിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞത്. ഷോപ്പിന്‍റെ മുൻവശത്തെ ചില്ലുകൾ എറിഞ്ഞ് തകർക്കുകയും സിസിടിവി ക്യാമറകൾ നശിപ്പിക്കുകയും ചെയ്തത്. 

Add Zee News as a Preferred Source

Also read- Rapper Vedan: വേടന്റെ പരിപാടിക്ക് വൻ സുരക്ഷാ; പ്രവേശനം 8000 പേർക്ക് മാത്രം

പൊന്നാനിയിൽ ചമ്രവട്ടം ജംഗ്ഷനിൽ ഉണ്ടായിരുന്ന ബിവറേജസ് ഔട്ട് ലെറ്റ് പുഴമ്പ്രത്തേക്ക് മാറ്റിയതിൽ ജനകീയ പ്രതിഷേധം തുടരുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. ബെവ്‌കോ മാനേജരുടെ പരാതിയിൽ പൊന്നാനി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പരിസരത്തെ താമസക്കാരായ പ്രായപൂർത്തിയാകാത്ത മൂന്നു പേരാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയത്.

 

ഏറ്റവും പുതിയവാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link. 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News