MDMA Seized: കാറില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി 3 പേർ പിടിയിൽ; സംഭവം കൊയിലാണ്ടിയിൽ

MDMA Seized From Koyilandi: വാഹന പരിശോധനയ്ക്കിടെ എക്സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ അമൽ ജോസഫിനും സംഘത്തിനും തോന്നിയ സംശയമാണ് പിടിവീണത്

Written by - Ajitha Kumari | Last Updated : Jun 6, 2025, 07:13 AM IST
  • കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ
  • സംഭവം നടന്നത് കോഴിക്കോട് കൊയിലാണ്ടിയിലാണ്
  • വാഹന പരിശോചനയ്ക്കിടെയാണ് ഇവർ പിടിയിലായത്
MDMA Seized: കാറില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി 3 പേർ പിടിയിൽ; സംഭവം കൊയിലാണ്ടിയിൽ

കോഴിക്കോട്: കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ. സംഭവം നടന്നത് കോഴിക്കോട് കൊയിലാണ്ടിയിലാണ്. വാഹന പരിശോചനയ്ക്കിടെയാണ് ഇവർ പിടിയിലായത്.

Add Zee News as a Preferred Source

Also Read: ആർസിബിക്കും കെഎസ് സിഎയ്ക്കുമെതിരെ എഫ്ഐആ‍ർ, കേസ് അന്വേഷണം സിഐഡിക്ക്

വാഹന പരിശോധനയ്‌ക്കിടയിൽ ഇവരിൽ നിന്നും 52.24 ഗ്രാം എംഡിഎംഎയാണ് എക്സൈസ് പിടികൂടിയത്. സംഭവത്തിൽ റമീസ്, ശ്രീജിത്ത്, ഹാഷിദ് എന്നിവരെയാണ് പോലീസ് പൊക്കിയത്. പഹരി കടത്താൻ ഇവർ ഹോണ്ട സിറ്റി കാർ ആണ് ഉപയോഗിച്ചത്. 

വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയ എക്സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ അമൽ ജോസഫും സംഘവും നടത്തിയ തിരച്ചിലിലാണ് എംഡിഎംഎ പിടികൂടിയത്. ഇവർക്ക് ഇത് എവിടെ നിന്നും ലഭിച്ചു? ആർക്ക് കൊടുക്കാൻ വേണ്ടിയാണ്? എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസ്  അന്വേഷിക്കുകയാണ്.

Also Read:  ചിങ്ങ രാശിക്കാർക്ക് ജോലിയിൽ സമ്മർദ്ദം, ധനു രാശിക്കാർക്ക് ഊർജ്ജസ്വലമായ ദിനം, അറിയാം ഇന്നത്തെ രാശിഫലം!

വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പള്ളിമൺ കിഴക്കേക്കര സ്വദേശി ദീപക്കാണ് അറസ്റ്റിലായത്. 

മൈക്ക് ഓപ്പറേറ്ററായിരുന്ന പ്രതി പെൺകുട്ടിയുമായി അടുക്കുന്നത് ഇൻസ്റ്റാഗ്രാം വഴിയാണ്. ശേഷം പെൺകുട്ടിയ്ക്ക് വിവാഹവാഗ്ദാനം നൽകുകയും അതിനുശേഷം കൂട്ടക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതിനുശേഷം പെൺകുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം വീട്ടുകാർ അറിയുന്നത്.  വിവരമറിഞ്ഞ സിഡബ്ല്യൂസി പ്രവർത്തകർ പെൺകുട്ടിയെ കൗൺസിലിംഗ് നടത്തി. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 
About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News