Robbery: വിവാഹദിവസം തന്നെ 30 പവന്റെ സ്വർണ്ണാഭരണം മോഷണം പോയി; അതും ഭർത്താവിന്റെ വീട്ടിൽ നിന്ന്

Robbery: വിവാഹദിവസം നവവധു ഭർതൃവീട്ടിലെ അലമാരയിൽ സൂക്ഷിച്ച 30 പവൻ്റെ സ്വർണമാണ് മോഷണം പോയത്

Written by - Zee Malayalam News Desk | Last Updated : May 3, 2025, 03:21 PM IST
  • കണ്ണൂർ കരിവെള്ളൂരിലാണ് സംഭവം.
  • നവവധുവിന്‍റെ പരാതിയില്‍ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
  • കൊല്ലം സ്വദേശി ആർച്ച എസ് സുധിയുടെ സ്വർണമാണ് മോഷണം പോയത്.
Robbery: വിവാഹദിവസം തന്നെ 30 പവന്റെ സ്വർണ്ണാഭരണം മോഷണം പോയി; അതും ഭർത്താവിന്റെ വീട്ടിൽ നിന്ന്

കണ്ണൂർ: വിവാഹദിവസം ഭർത്താവിന്റെ വീട്ടിൽ ഊരിവെച്ച 30 പവന്റെ സ്വർണ്ണാഭരണം മോഷണം പോയി. കണ്ണൂർ കരിവെള്ളൂരിലാണ് സംഭവം. വിവാഹദിവസം നവവധു ഭർതൃവീട്ടിലെ അലമാരയിൽ സൂക്ഷിച്ച 30 പവൻ്റെ സ്വർണമാണ് മോഷണം പോയത്. നവവധുവിന്‍റെ പരാതിയില്‍ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്ലം സ്വദേശി ആർച്ച എസ് സുധിയുടെ സ്വർണമാണ് മോഷണം പോയത്. മെയ് ഒന്നിനാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഭർതൃ വീട്ടിലെത്തിയപ്പോഴാണ് മോഷണം.

Add Zee News as a Preferred Source

Also read- Rabies Confirmed: വാക്സിൻ എടുത്ത ശേഷവും പേവിഷബാധ; പത്തനംതിട്ടയില്‍ 13കാരി മരിച്ചത് പേവിഷബാധയേറ്റെന്ന് സ്ഥിരീകരിച്ചു

വൈകുന്നേരം ചടങ്ങുകള്‍ക്ക് ശേഷം സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുവെച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്നെന്നാണ് ആര്‍ച്ച പറയുന്നത്. വെള്ളിയാഴ്ച രാവിലെ അലമാര തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ തന്നെ പയ്യന്നൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആർച്ചയുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മോഷണം നടന്ന വീട്ടില്‍ ഡോഗ് സ്ക്വാഡിനെ അടക്കമെത്തിച്ച് പൊലീസ് പരിശോധന നടത്തി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News