)
കണ്ണൂർ: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ 30കാരൻ അറസ്റ്റിൽ. ചെറുപുഴ കാക്കേഞ്ചാലിലെ കെ പി റബീലാണ് (30) അറസ്റ്റിലായത്. ചെറുപുഴ പൊലീസ് മൈസൂരുവിൽ നിന്നാണ് റബീലിനെ അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകി 4 വര്‍ഷത്തോളം വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പല തവണയായി 7 ലക്ഷത്തോളം രൂപ കൈക്കലാക്കിയെന്നുമാണ് യുവതിയുടെ പരാതി.
വിവാഹബന്ധം വേര്‍പെടുത്തി കഴിയുകയായിരുന്ന യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം റിസോർട്ടുകളിലും മറ്റിടങ്ങളിലും എത്തിച്ച് യുവാവ് പീഡിപ്പിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു. അടുത്തിടെ മറ്റൊരു യുവതിയുമായി റബീലിന്റെ വിവാഹം നിശ്ചയിച്ചതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. അതേസമയം, ലഹരി കൈവശം വച്ചതിന് ബെംഗളൂരുവിലും ഇയാൾക്കെതിരെ കേസുണ്ട്. പ്രതിയെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.