മുൻ സഹപാഠിയെ വിവാഹം ചെയ്യാൻ തടസമായ മൂന്ന് മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന 30കാരി അറസ്റ്റിൽ. ഹൈദരബാദിലെ അമീൻപൂരിലാണ് സംഭവം. യുവതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം മൂന്ന് കുട്ടികളെയും യുവതിയേയും അബോധാവസ്ഥയിൽ പൊലീസ് കണ്ടെത്തി. എന്നാൽ കുട്ടികളെ യുവതി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. രജിത എന്ന 30കാരിയെയും സഹപാഠിയും കാമുകനുമായ സുരു ശിവകുമാറിനേയും സംഭവത്തിൽ അറസ്റ്റ് ചെയ്തു.
8,10,12 വയസ്സുകളുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. മാർച്ച് 28നാണ് രാഘവേന്ദ്ര നഗറിലുള്ള വീട്ടിൽ നിന്ന് രജിതയേയും കുട്ടികളേയും കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ മൂന്ന് കുട്ടികളുടേയും മരണം സ്ഥിരീകരിച്ചു. 2013ൽ ചിന്നയ്യ എന്നയാളുമായി യുവതി വിവാഹിതയായിരുന്നു. ഈ ബന്ധത്തിൽ യുവതിക്ക് 3 കുട്ടികളുണ്ട്. 50കാരനുമായുള്ള വിവാഹ ബന്ധത്തിൽ സ്ഥിരമായി അസ്വാരസ്യം പതിവായിരുന്നു. ആറ് മാസം മുൻപ് പഠിച്ചിരുന്ന സ്കൂളിലെ റീ യൂണിയനിൽ വച്ച് യുവതി സുരു ശിവയുമായി കാണുകയായിരുന്നു. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി.
ഇതോടെ വിവാഹം ചെയ്ത് ഒന്നിച്ച് കഴിയാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. എന്നാൽ കുട്ടികളെ ഉപേക്ഷിക്കണമെന്ന് സുരു ശിവ നിർബന്ധം പിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കിയത്. മാർച്ച് 27ന് മക്കളെ കൊലപ്പെടുത്താനുള്ള തീരുമാനം യുവതി കാമുകനെ അറിയിക്കുകയും ചെയ്തിരുന്നു. ഓരോരുത്തരെയായി തോർത്ത് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി കുട്ടികൾ ഭക്ഷണം കഴിച്ച ശേഷം അവശനിലയിലായെന്നാണ് ഭർത്താവിനോട് പറഞ്ഞത്. പിന്നാലെ യുവതിയും ബോധം കെട്ടുവീഴുന്നതായി അഭിനയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ഭക്ഷ്യ വിഷബാധയല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് യുവതിയെ പൊലീസ് ചോദ്യം ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









