Robbery: നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം കവര്‍ന്നതായി പരാതി; സംഭവം കോഴിക്കോട്, പൊലീസ് അന്വേഷണം തുടങ്ങി

റഹീസിൻറെ പരാതിയിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ആനക്കുഴിക്കര സ്വദേശിയാണ് റഹീസ്.

Written by - Zee Malayalam News Desk | Last Updated : Mar 21, 2025, 11:48 AM IST
  • കാര്‍ഡ് ബോര്‍ഡ് കവറിലാക്കി ചാക്കില്‍ കെട്ടിയാണ് പണം കാറില്‍ സൂക്ഷിച്ചിരുന്നത്.
  • ഭാര്യാ പിതാവ് നല്‍കിയതും മറ്റൊരിടത്തുനിന്ന് ലഭിച്ച പണവുമാണ് തന്റെ പക്കലുണ്ടായിരുന്നതെന്ന് റഹീസ് പൊലീസിനോട് പറഞ്ഞു.
  • എന്നാല്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ചും റഹീസിന്റെ പക്കൽ ഇത്രയും തുക ഉണ്ടായിരുന്നോയെന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്.
Robbery: നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം കവര്‍ന്നതായി പരാതി; സംഭവം കോഴിക്കോട്, പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: പൂവാട്ടുപറമ്പിൽ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി. കാറിന്റെ ഗ്ലാസ് തകര്‍ത്താണ് പണം കവർന്നത്. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പക്കൽ നിന്നാണ് പണം നഷ്ടമായത്.

Add Zee News as a Preferred Source

കാര്‍ഡ് ബോര്‍ഡ് കവറിലാക്കി ചാക്കില്‍ കെട്ടിയാണ് പണം കാറില്‍ സൂക്ഷിച്ചിരുന്നത്. ഭാര്യാ പിതാവ് നല്‍കിയതും മറ്റൊരിടത്തുനിന്ന് ലഭിച്ച പണവുമാണ് തന്റെ പക്കലുണ്ടായിരുന്നതെന്ന് റഹീസ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ചും റഹീസിന്റെ പക്കൽ ഇത്രയും തുക ഉണ്ടായിരുന്നോയെന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News