തിരുവനന്തപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ജൂനിയർ ആർട്ടിസ്‌റ്റായ യുവതിയെ പീഡനത്തിന് ഇരയാക്കിയ 40 കാരൻ അറസ്റ്റിൽ. എറണാകുളം വരാപ്പുഴ സ്വദേശി എസ്.ജിനു (40)വിനെ ആണ് മെഡിക്കൽ കോളേജ് പൊലീസ് എറണാകുളത്തു നിന്ന് അറസ്‌റ്റ് ചെയ്തത്. കഴക്കൂട്ടം സ്വദേശിയായ 31കാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. സിനിമയിൽ അഭിനേതാക്കളെ തേടിയുള്ള പരസ്യം നൽകിയാണ് യുവതിയെ കെണിയിൽ വീഴ്ത്തിയത്. സിനിമയിൽ മികച്ച വേഷം നൽകാമെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് വച്ചാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിന് ശേഷം മുങ്ങിയ ഇയാളെ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.