Rape Case: 47 വർഷം കഠിന തടവിനൊപ്പം 25,000 രൂപ പിഴയും കോടതി വിധിച്ചു

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ പീഡിപ്പിച്ച 41കാരന് 47 വർഷം കഠിന തടവ്. പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ച അടുത്ത ബന്ധുവായ പ്രതി രാജീവിനെയാണ് കോടതി ശിക്ഷിച്ചത്. 47 വർഷം കഠിന തടവിനൊപ്പം 25,000 രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ.രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവ് അനുഭവിക്കണം. രോഗബാധിതയായ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ല എന്ന് കോടതി പറഞ്ഞു.
2020 സെപ്റ്റംബര്‍ 25നാണ് സംഭവം. രാവിലെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ഇതിനിടെ വീട്ടിലേക്ക് എത്തിയ കുട്ടിയുടെ ചേച്ചി സംഭവം കണ്ടതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ഇരുവരുടെയും കരച്ചില് കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. മുറിയില്‍നിന്ന കുട്ടിയെ പ്രതി അടുക്കള ഭാഗത്തേക്കു വലിച്ചുകൊണ്ടുപോയി മര്‍ദിച്ച ശേഷം പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. മുന്‍പും ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചുവെങ്കിലും ഭീഷണിപ്പെടുത്തിയതിനാല്‍ ഭയന്ന് വിവരം പുറത്തു പറയാതിരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.