Sexual Assault Case: പത്തു വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 45 വയസ്സുകാരന് 64 വർഷം കഠിന തടവ്

Sexual Assault Case: കഠിന തടവിനൊപ്പം 30,000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്

Written by - Zee Malayalam News Desk | Last Updated : May 14, 2025, 07:21 PM IST
  • തിരുവനന്തപുരം അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി ആര്‍.രേഖയാണ് ശിക്ഷ വിധിച്ചത്.
  • പിഴ അടച്ചില്ലെങ്കില്‍ 8 വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം.
  • 2019 സെപ്റ്റംബര്‍ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം.
Sexual Assault Case: പത്തു വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 45 വയസ്സുകാരന് 64 വർഷം കഠിന തടവ്

തിരുവനന്തപുരം: പത്തു വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച 45 വയസ്സുകാരന് 64 വർഷം കഠിന തടവ്. തിരുവനന്തപുരം അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി ആര്‍.രേഖയാണ് ശിക്ഷ വിധിച്ചത്. കഠിന തടവിനൊപ്പം 30,000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 8 വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. 2019 സെപ്റ്റംബര്‍ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം. 

അതിജീവിതയുടെ ബന്ധു മരിച്ച ദിവസം സംസ്‌കാരം കഴിഞ്ഞു വീടിന്റെ മുകള്‍ഭാഗത്ത് ഇരുന്ന കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞപ്പോള്‍ കൈകൊണ്ട് വാ പൊത്തി പിടിച്ചതിനു ശേഷമായിരുന്നു പീഡനം. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇയാൾ അനാവശ്യമായി സ്പർശിച്ചതായി കുട്ടി അമ്മൂമ്മയോട് പറയുകയും അമ്മൂമ്മ അവിടെവച്ച് പ്രതിയെ അടിക്കുകയും ചെയ്തിരുന്നു.

പിന്നീട് ഒന്നര വര്‍ഷം കഴിഞ്ഞ് സ്‌കൂളില്‍ കൗണ്‍സിലിങ് നടത്തിയപ്പോളാണു കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്.  വിചാരണയ്ക്കിടെ പ്രതിയെ കുട്ടിയുടെ അമ്മ മൊബൈൽ ഫോൺ കൊണ്ട് കോടതി വളപ്പില്‍ വച്ച് മര്‍ദിച്ചിരുന്നു. അമ്മയെ വിസ്തരിച്ചതിനു ശേഷമായിരുന്നു സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഭിഭാഷകൻ നിവ്യ റോബിന്‍ എന്നിവര്‍ ഹാജരായി. വലിയതുറ സി ഐമാര്‍ ആയിരുന്ന ടി.ഗിരിലാല്‍, ആര്‍.പ്രകാശ് എന്നിവരാണ് അന്വേഷണം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.  

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News