Marad News: നാലു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 53 കാരൻ അറസ്റ്റിൽ

വിവരമറിഞ്ഞ് ഓടി കൂടിയ നാട്ടുകാരാണ് സെബാസ്റ്റ്യനെ പോലീസിന് കൈമാറിയത്.

Written by - Ajitha Kumari | Last Updated : Aug 19, 2025, 01:34 PM IST
  • മരടിൽ നാലു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
  • മരട് കൊപ്പാണ്ടുശ്ശേരി സ്വ​ദേശി സെ​ബാസ്റ്റ്യനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
Marad News: നാലു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 53 കാരൻ അറസ്റ്റിൽ

മരട്: മരടിൽ നാലു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മരട് കൊപ്പാണ്ടുശ്ശേരി സ്വ​ദേശി സെ​ബാസ്റ്റ്യനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

Add Zee News as a Preferred Source

Also Read: കാൽനട യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി വാഹനം നിർത്താതെ പോയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

ഫോൺ കാണിച്ച് കുട്ടിയെ വിളിച്ചു കൊണ്ടുപോയി സമീപത്തെ കെട്ടിടത്തിലെത്തിച്ച് കുട്ടിയുടെ വസ്ത്രമഴിക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലൂടെ പോയ സ്ത്രീ കാണുകയും നാട്ടുകാരെ അറിയിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

വിവരമറിഞ്ഞ് ഓടി കൂടിയ നാട്ടുകാർ സെബാസ്റ്റ്യനെ പിടികൂടി പോലീസിന് കൈമാറി.  അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  സംഭവം നടന്നത് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ്.

Also Read: ഇത്തവണ ബിഗ് ബോസ് കപ്പ് ആര് അടിക്കും? പ്രവചനവുമായി ആര്‍ജെ ബിന്‍സി

കാൽനട യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി വാഹനം നിർത്താതെ പോയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

കാല്‍ നടയാത്രക്കാരനെ ഇടിച്ചു നിര്‍ത്താതെ പോയ വാഹനത്തിന്റെ ഡ്രൈവര്‍ അറസ്റ്റിലായതായി റിപ്പോർട്ട്. കാര്‍ ഓടിച്ചിരുന്ന കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫാണ് പോലീസ് പിടിയിലായത്. അപകടം നടന്നത് കോഴിക്കോട് വള്ളിക്കാട് വെച്ചായിരുന്നു.

പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഇയാളോട് നേരത്തെ വടകര പോലീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇയാൾ ഹാജരായിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയായിരുന്നു വള്ളിക്കാട് പോലീസ് എയിഡ് പോസ്റ്റിന് സമീപത്തുവെച്ച് അമല്‍ കൃഷ്ണയെന്നയാളെ ഇന്നോവ കാര്‍ ഇടിച്ചു വീഴ്ത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമല്‍ കൃഷ്ണ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിക്കുകയായിരുന്നു.

500 ലധികം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അമല്‍കൃഷ്ണയെ ഇടിച്ച് നിര്‍ത്താതെ പോയ ഇന്നോവ കാര്‍ പോലീസ് തിരിച്ചറിയുകയും ഏറാമലയില്‍ നിന്നും കാര്‍ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News