Liquor Sale: 60 ലിറ്റർ കോടയുമായി 56കാരൻ എക്സൈസിന്‍റെ പിടിയിൽ

Liqour Sale: രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് ഇയാളെ നിരീക്ഷിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 19, 2025, 09:20 PM IST
  • ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം.
  • കലൂപറമ്പിൽ ലൈജു (56) ആണ് കോടയുമായി എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്
Liquor Sale: 60 ലിറ്റർ കോടയുമായി 56കാരൻ എക്സൈസിന്‍റെ പിടിയിൽ

ആലപ്പുഴ: 60 ലിറ്റർ കോടയുമായി 56കാരൻ എക്സൈസിന്‍റെ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. കലൂപറമ്പിൽ ലൈജു (56) ആണ് കോടയുമായി എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. കുറച്ചു നാളുകളായി ഇയാൾ ചാരായം വാറ്റി വിതരണം ചെയ്തു വരികയായിരുന്നു.

Add Zee News as a Preferred Source

Also read-Child Death: പറമ്പിൽ കളിച്ചു കൊണ്ടിരുന്ന അഞ്ചുവയസുകാരന്‍ കിണറ്റിൽ വീണ് മരിച്ചു

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ലൈജുവിനെ എക്സൈസ് നിരീക്ഷിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്ന് കോടയുമായി പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.ആർ. പ്രബീൺ, അബ്ദുൽ ഷുക്കൂർ, ജെ. ജയകുമാർ, വി.കെ. മനോജ് കുമാർ, ശിവൻ, എക്സൈസ് ഓഫീസർ ബി. സുബിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ അനിത എന്നിവരടങ്ങിയ സംഘമാണ് ലൈജുവിനെ പിടികൂടിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News