തൃശൂര്‍: മാളയില്‍ പീഡനശ്രമം ചെറുത്ത ആറ് വയസുകാരനെ കുളത്തിൽ മുക്കിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. യുകെജി വിദ്യാർത്ഥിയെ കുട്ടിയുടെ അയൽവാസിയായ ജോജോ (20) ആണ് കുളത്തിൽ മുക്കി കൊലപ്പെടുത്തിയത്. പ്രകൃതി വിരുദ്ധ പീഡനത്തെ എതിർത്തതാണ് ക്രൂരമായ കൊലപാതകം നടത്താൻ കാരണമെന്ന് തൃശൂർ റൂറൽ എസ്പി ബി കൃഷ്ണകുമാർ പറഞ്ഞു. പ്രതി ജിജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതിയെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയേക്കും.
അതേസമയം കുട്ടിയുടെ മൃതദേഹം കുഴിക്കാട്ടുശ്ശേരിയിലെ മരിയ തെരേസ ആശുപത്രി മോർച്ചറിയിലാണുള്ളത്. ഇവിടെ നിന്ന് പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചപ്പോൾ കുട്ടി എതിർത്തു. തുടർന്ന് വിവരം പുറത്തറിയുമെന്ന് ഭയന്ന് കുട്ടിയെ കുളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. പീഡന ശ്രമം അമ്മയെ അറിയിക്കുമെന്ന് കുട്ടി പറഞ്ഞതോടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പറഞ്ഞതായി എസ്പി ബി കൃഷ്ണകുമാർ കൂട്ടിച്ചേര്‍ത്തു.
കുട്ടിയുടെ അയൽവാസിയായ ജോജോ നേരത്തെ ബൈക്ക് മോഷണ കേസിൽ പ്രതിയായിരുന്നു. ഈ അടുത്താണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ പ്രതി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ പീഡനം കുട്ടി ചെറുക്കുകയും അമ്മയെ അറിയിക്കുമെന്ന് പറയുകയും ചെയ്തതോടെ പ്രതി കുട്ടിയെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. കുട്ടി കയറി വരാൻ ശ്രമിച്ചപ്പോൾ വീണ്ടും തള്ളിയിട്ടു. മൂന്നാം തവണയും തള്ളിയിട്ടപ്പോഴാണ് കുട്ടി ചെളിയിൽ താഴ്‌ന്ന് പോയത്.
എന്നാൽ കൃത്യം നടത്തിയതിന് ശേഷം തൊട്ടടുത്ത പറമ്പിലേക്ക് മാറി നിന്ന പ്രതി നാട്ടുകാർക്കൊപ്പം തെരച്ചിലിനിറങ്ങുകയും ചെയ്തു. ഇതിനിടെ പ്രതിക്കൊപ്പം കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടും കുട്ടിയെ കണ്ടില്ലെന്നാണ് ജോജോ പറഞ്ഞത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









