സ്വന്തം ഭാര്യയുടെ സംസ്കാരത്തിന് നെഞ്ചുലഞ്ഞ് നിന്നതായി അഭിനയിച്ചപ്പോഴും ആരും തിരിച്ചറിഞ്ഞില്ല ഇതാണ് കൊലയാളിയെന്ന്. കാമുകിയെ സ്വന്തമാക്കാൻ രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ വിമുക്തഭടൻ കെ വിധു (64) ഒടുവില്‍ അറസ്റ്റിൽ. 2024 സെപ്റ്റംബർ 26ന് ആയിരുന്നു പാർക്കിൻസൺസ് രോഗിയായ 58കാരി ഷീല മരിക്കുന്നത്. അഞ്ച് മാസത്തിനിപ്പുറം ഷീലയുടേത് വെറും മരണമല്ല കൊലപാതകമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.
ആനയറ കിംസ് ആശുപത്രിക്കു സമീപം ഈറോഡ് ഹൗസിൽ എസ് ഷീല മരിച്ച സംഭവത്തിലാണ് ഭർത്താവ് കെ വിധുവിനെ പൊലീസ് പിടികൂടിയത്. വിധു ഭാര്യ ഷീലയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയത്. രോഗിയായ ഭാര്യ കട്ടിലിൽ നിന്ന് തറയിൽ തലയിടിച്ച് വീണ് മരണപ്പെട്ടുവെന്നായിരുന്നു 64കാരൻ ബന്ധുക്കളോടും നാട്ടുകാരോടും വിശദമാക്കിയിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ കള്ളിവെളിച്ചത്താവുകയായിരുന്നു.
ഭാര്യ ഏറെനാളായി ചികിത്സയിലാണെന്നും ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചതെന്നതുകൂടി പരിഗണിച്ച് പോസ്റ്റ്മോർട്ടം ഒഴിവാക്കണമെന്നും വിധു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷീലയുടെ മരണത്തിൽ മക്കളിൽ ചിലർ ബന്ധുക്കളോട് സംശയം പ്രകടിപ്പിച്ചെങ്കിലും തക്കതായ തെളിവുകൾ ഇല്ലാത്തതിനാൽ പരാതി നൽകിയില്ല. പിന്നീട് പോസ്റ്റ്മോർട്ടത്തിന് ഒടുവിലാണ് മരണത്തിൽ സംശയം ഉയർന്നത്. തെളിവുകൾ ലഭ്യമായതിനൊടുവിൽ വ്യാഴാഴ്ച വൈകിട്ടോടെയാണ് പ്രതിയെ പിടികൂടിയത്.
മറ്റൊരു സ്ത്രീയുമായി അടുപ്പം ഉണ്ടെന്നും ഈ ബന്ധത്തിന് രോഗിയായ ഭാര്യ തടസ്സമാണെന്നും അതിനാലാണ് കൊലപ്പെടുത്തിയെന്നുമാണ് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. രോഗബാധിതയാവും മുൻപ് തന്നെ ഭർത്താവിന് കാമുകിയുള്ള വിവരം അറിഞ്ഞിരുന്നത് ഷീല ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായി വിധു ഇവരെ മർദ്ദിച്ചിരുന്നു. മുൻപും ഷീലയെ വധിക്കാൻ ശ്രമിച്ചിരുന്നതായും ഇയാൾ പൊലീസിനോട് വിശദമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.