)
ഹരിപ്പാട്: വെളിച്ചെണ്ണയുടെ വില റോക്കറ്റ് പോലെ കുതിക്കുമ്പോൾ മായം കലര്‍ന്ന വെളിച്ചെണ്ണയും വിപണിയിൽ ഇറങ്ങിയിരിക്കുകയാണ്. ഇപ്പോൾ ഹരിപ്പാട് നിന്നും 6500 ലിറ്റര്‍ മായം കലര്‍ന്ന വെളിച്ചെണ്ണ പിടികൂടിയിരിക്കുകയാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മായം കലർന്ന വെളിച്ചെണ്ണ പിടികൂടിയത്. ഹരിപ്പാട് തുലാംപറമ്പ് പ്രവര്‍ത്തിക്കുന്ന ഹരിഗീതം കോകോനട്ട് ഓയില്‍ എന്ന സ്ഥാപനത്തില്‍ നിന്നുമാണ് 6500 ലിറ്റര്‍ എണ്ണ പിടിച്ചെടുത്തത്.
മായം കലര്‍ന്നതായി സംശയമുള്ള വെളിച്ചെണ്ണയും ബ്ലെന്‍ഡഡ് ഭക്ഷ്യ എണ്ണയും ഭക്ഷ്യ സുരക്ഷാ വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിച്ച എണ്ണയാണ് പിടികൂടിയത്. ഇത് കുപ്പികളിലാക്കി ചില്ലറ വിൽപ്പനയ്ക്കായി വ്യാപാര സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ചതാണ്. സാമ്പിളുകള്‍ വിശദ പരിശോധനക്കായി എന്‍എബിഎല്‍ അക്രഡിറ്റഡ് ലാബിലേക്ക് അയച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.