Pocso Case: പത്തുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; 76 കാരനായ അധ്യാപകന് 10 വർഷം തടവ്

Pocso Case: ട്യൂഷൻ പഠിപ്പിക്കവേ കുട്ടിയുടെ സ്വകാര്യഭാഗത്ത് പ്രതി കടന്നു പിടിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 1, 2025, 04:38 PM IST
  • 76 കാരനായ അധ്യാപകന് 10 വർഷം തടവിനോടൊപ്പം 10000 രൂപ പിഴയും അടയ്ക്കണം.
  • മുട്ടത്തറ വില്ലേജിൽ അംബിക ഭവൻ വീട്ടിൽ ദേവദാസിനെ (76) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജ് ആർ. രേഖയാണ് ശിക്ഷ വിധിച്ചത്.
  • പിഴ തുക കുട്ടിക്ക് നൽകണമെന്നും പിഴത്തുക അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു.
Pocso Case: പത്തുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; 76 കാരനായ അധ്യാപകന് 10 വർഷം തടവ്

തിരുവനന്തപുരം: പത്തുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന് 10 വർഷം തടവ്. 76 കാരനായ അധ്യാപകന് 10 വർഷം തടവിനോടൊപ്പം 10000 രൂപ പിഴയും അടയ്ക്കണം. മുട്ടത്തറ വില്ലേജിൽ അംബിക ഭവൻ വീട്ടിൽ ദേവദാസിനെ (76) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജ്  ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും പിഴത്തുക അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു.  

Add Zee News as a Preferred Source

2023 ഫെബ്രുവരി രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ പഠിപ്പിക്കവേ കുട്ടിയുടെ സ്വകാര്യഭാഗത്ത് പ്രതി കടന്നു പിടിക്കുകയായിരുന്നു. അന്ന് ക്ലാസ്സിൽ മറ്റു കുട്ടികൾ ഇല്ലാത്ത സമയത്താണ് പ്രതി ഇത് ചെയ്തത്. ഈ സംഭവത്തിൽ ഭയന്ന കുട്ടി പുറത്ത് ആരോടും പറഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞ്  ട്യൂഷൻ ക്ലാസ്സിൽ പോകാൻ കുട്ടി വിസമ്മതിചതിനാൽ കാര്യം തിരക്കിയപ്പോൾ വീട്ടുകാരോട് സംഭവം പറഞ്ഞത്. ഇത് കൂടാതെ ട്യൂഷൻ സെന്‍റർ പ്രിൻസിപ്പലിനോടും കാര്യം അറിയിച്ചു. 

പ്രിൻസിപ്പലും വീട്ടുകാരും കൂടി ചേർന്ന് പൊലീസിനെ അറിയിച്ചു. ഭാര്യയും താനും രോഗികൾ ആണെന്നും മക്കൾ ഇല്ലാത്തതിനാൽ ശിക്ഷ കുറയ്ക്കണമെന്ന് പ്രതി കോടതിയുടെ അപേക്ഷിച്ചു. എന്നാൽ അധ്യാപകനായ പ്രതി ചെയ്ത കൃത്യത്തിന് യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു. 

എന്നാലും ഈ സാഹചര്യങ്ങൾ പരിഗണിച്ച് പ്രതിക്ക് കോടതി വെറും തടവ് ആണ് വിധിച്ചത്. പ്രോസിക്യൂഷൻ കേസിൽ 15 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ.വൈ അഖിലേഷ് എന്നിവർ ഹാജരായി. തമ്പാനൂർ എസ്ഐ വി.എസ് രഞ്ജിത്ത്, എസ്ഐ എസ്. ജയശ്രീ എന്നിവരാണ് അന്വേഷണം നടത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News