ആര്‍പിഎഫും പോലീസും എക്സെസും നടത്തിയ പരിശോധനയിൽ ഇവരെ വടകര റെയില്‍വെ സ്റ്റേഷനില്‍ നിന്നുമാണ് പിടികൂടിയത്.

വടകര: എട്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ആർപിഎഫും പോലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 8.2 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായത്. പിടിയിലായത് ഒഡീഷ സ്വദേശികളായ അജിത്ത് നായക്, ലക്ഷ്മൺ നായക് എന്നിവരാണ്.
ഇവരെ ചെന്നൈ സൂപ്പർഫാസ്റ്റ് മെയിലിൽ നിന്നാണ് സംഘം പിടികൂടിയത്. ഇന്ന് രാവിലെ ട്രെയിൻ വടകര സ്റ്റേഷനിലെത്തിയ സമയത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്. ഇരുവരും തളിപ്പറമ്പിൽ മരപ്പണിക്കാരായി ജോലി നോക്കി വരികയാണ്.
വടകര സ്റ്റേഷനിൽ ഒരാൾക്ക് കൈമാറാനാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത് എന്നാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ഇയാൾ വഴിയാണോ വടകരയിൽ കഞ്ചാവ് വിതരണം നടക്കുന്നതെന്ന് പോലീസിന് സംശയമുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടർ വിആർ ഹിരോഷ്, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ് പുളിക്കൂല്‍, അസി. ഇന്‍സ്പെക്ടര്‍ ടി.പി.ബിനീഷ്, ആര്.പി.എഫ്. ഇന്‍സ്പെക്ടര്‍ ഉപേന്ദ്രകുമാര്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.