കണ്ണൂര്‍: പരീക്ഷയിൽ മാർക്ക് കുറഞ്ഞ മനോവിഷമത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചു. കണ്ണൂർ പരിയാരത്താണ് സംഭവം. പിലാത്തറ മേരിമാത സ്‌ക്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി അജുല്‍രാജ്(13) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകീട്ടാണ് അജുല്‍രാജിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാര്‍ക്ക് കുറഞ്ഞതിൽ കുട്ടി വീട്ടിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
ഉച്ചഭക്ഷണത്തിനു ശേഷം അമ്മ വിജിനയും ഇളയ മകളും വിശ്രമിക്കാൻ കിടക്കുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ ഇവർ എഴുന്നേറ്റപ്പോഴാണ് അജുൽരാജിനെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. പെരിയാട്ട് വാടക വീട്ടിൽ താമസിക്കുന്ന രാജേഷ് – വിജിന ദമ്പതികളുെട മകനാണ് അജുൽരാജ്. സംഭവത്തിൽ പരിയാരം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









