HIV Positive: മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ

HIV Positive: ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് കാരണമായത്

Written by - Zee Malayalam News Desk | Last Updated : Mar 27, 2025, 12:53 PM IST
  • മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം.
  • ഒരു സംഘത്തിലെ ഒമ്പത് പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്.
  • കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിൽ ആണ് എച്ച്ഐവി ബാധ കണ്ടെത്തിയത്.
  • ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്.
HIV Positive: മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ

മലപ്പുറം: ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. ഒരു സംഘത്തിലെ ഒമ്പത് പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിൽ ആണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. മലപ്പുറം ഡിഎംഒയും സ്ഥിരീകരിച്ചു. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് കാരണമായത്.

Add Zee News as a Preferred Source

ജനുവരിയില്‍ കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വളാഞ്ചേരിയിൽ ഒരാള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒമ്പത് പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ച് ഇവര്‍ ലഹരി ഉപയോഗിച്ചതാണ് രോഗബാധയ്ക്ക് കാരണമായത് എന്നാണ് ഡിഎംഒ വ്യക്തമാക്കിയത്. ഇവരുടെ കുടുംബവും ഇവരുമായി ബന്ധപ്പെട്ട മറ്റ് ആളുകളെയും കേന്ദ്രീകരിച്ച് വലിയ സ്ക്രീനിംഗിലേക്ക് നീങ്ങുകയാണ് ആരോഗ്യ വകുപ്പ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News