Drug Trafficking Case: കൊച്ചി ലഹരിക്കടത്ത് കേസ്; പ്രതികൾക്ക് പത്ത് വർഷം തടവും പിഴയും

Drug Trafficking Case: കലൂരിൽ 330 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ മൂന്നുപേർക്കാണ് തടവും പിഴയും ശിക്ഷയും വിധിച്ചത്

Written by - Zee Malayalam News Desk | Last Updated : Mar 26, 2025, 05:39 PM IST
  • ഒരു യുവതിയടക്കം രണ്ടു പേർക്ക് 10 വർഷം തടവും 1 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
  • ചിങ്ങവനം സ്വദേശിനി സൂസിമോൾ, ചെങ്ങമനാട് സ്വദേശി അമീർ, സുഹൈൽ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
  • എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്
Drug Trafficking Case: കൊച്ചി ലഹരിക്കടത്ത് കേസ്; പ്രതികൾക്ക് പത്ത് വർഷം തടവും പിഴയും

കൊച്ചി: കൊച്ചിയിലെ ലഹരിക്കടത്ത് കേസിൽ പ്രതികൾക്ക് പത്ത് വർഷം തടവും പിഴയും വിധിച്ച് കോടതി. കലൂരിൽ 330 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ മൂന്നുപേർക്കാണ് തടവും പിഴയും ശിക്ഷയും വിധിച്ചത്. ഒരു യുവതിയടക്കം രണ്ടു പേർക്ക് 10 വർഷം തടവും 1 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ചിങ്ങവനം സ്വദേശിനി സൂസിമോൾ, ചെങ്ങമനാട് സ്വദേശി അമീർ, സുഹൈൽ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2023 ഒക്ടോബറിൽ ആണ് നാലംഗ സംഘത്തെ ലഹരിയുമായി കലൂരിൽ നിന്ന് പിടിച്ചത്. ഹിമാചൽ പ്രദേശിൽ നിന്ന് എംഡിഎംഎ എത്തിച്ചു വിൽക്കാൻ ശ്രമിക്കുമ്പോൾ ആയിരുന്നു എക്സൈസ് ഇവരെ പിടികൂടിയത്. തെളിവുകളുടെ അഭാവത്തിൽ രണ്ടുപേരെ വെറുതെ വിട്ടു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News