പാലക്കാട്: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം വാട്സപ്പിലെ ഫാമിലി ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ച് 62 കാരനായ പ്രതി. പാലക്കാട് തൃത്താലയിലാണ് സംഭവം. 57 കാരിയായ ഉഷാനന്ദിനിയാണ് കൊല്ലപ്പെട്ടത്. ഭർത്താവായ അരീക്കോട് സ്വദേശി മുരളീധരന്‍ രാവിലെ 9 മണിക്കാണ് കൃത്യം നടത്തിയത്. ഉഷ കിടപ്പിലായിരുന്നു.
'ഉഷയെ ഞാൻ കൊന്നു. എന്ത് ശിക്ഷയും അനുഭവിക്കാൻ തയാറാണ്', എന്നാണ് മുരളീധരൻ വാട്സപ്പിലെ ഫാമിലി ഗ്രൂപ്പിൽ ശബ്ദസന്ദേശം അയച്ചത്. ഇത് കേട്ട ബന്ധുക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് മുരളീധരനെ കസ്റ്റഡിയിലെടുത്തു. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് ഭാര്യയെ കൊന്നതെന്ന് മുരളീധരൻ പൊലീസിനോട് പറഞ്ഞു. തൃത്താല പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചു. ഷൊർണ്ണൂർ ഡിവൈഎസ്പി മനോജ്കുമാർ, തൃത്താല എസ്ഐഎന്നിവർ സ്ഥലത്തെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









