കോഴിക്കോട്: പേരാമ്പ്രയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി മുൻ ഭർത്താവ്. കൂട്ടാലിട സ്വദേശി പ്രബിഷയെയാണ് മുൻ ഭർത്താവ് പ്രശാന്ത് ആക്രമിച്ചത്. പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ നെഞ്ചിലും മുഖത്തും ഗുരുതരമായി പൊള്ളലേറ്റു. യുവതി നിലവിൽ ചികിത്സയിൽ തുടരുകയാണ്.
പ്രശാന്തിന്റെ ഉപദ്രവം സഹിക്കാനാകാതെയാണ് യുവതി ഇയാളിൽ നിന്ന് വിവാഹമോചനം നേടിയത്. ഇയാൾ സ്വന്തം മകനെ പെട്രോൾ ഒഴിച്ച് തീവച്ച് കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് പ്രവിഷയുടെ അമ്മ പറഞ്ഞു. ഇയാളുടെ ഉപദ്രവത്തിൽ പ്രവിഷയുടെ കണ്ണിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
വർഷങ്ങൾക്ക് മുൻപ് പ്രവിഷയെ പ്രശാന്ത് ഹെൽമറ്റ് കൊണ്ട് അടിച്ചിരുന്നു. ഇതേ തുടർന്നാണ് നട്ടെല്ലിന് പരിക്കേറ്റത്. ഇതിന്റെ ചികിത്സയ്ക്കായാണ് യുവതി ആയുർവേദ ആശുപത്രിയിൽ വന്നത്.
ഇവിടെ വച്ച് അപ്രതീക്ഷിതമായി പ്രശാന്തിനെ വീണ്ടും കാണുകയായിരുന്നു. ഇയാൾ വീണ്ടും എല്ലാം മറന്ന് തനിക്കൊപ്പം വരണമെന്ന് നിർബന്ധിച്ചു. ഇതിന് വിസമ്മതിച്ചതിനെ തുടർന്നാണ് ആക്രമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.