Actor Koottickal Jayachandran Pocso Case: പോക്സോ കേസ്; കൂട്ടിക്കൽ ജയചന്ദ്രന്റെ ഇടക്കാല സംരക്ഷണം നീട്ടി, മുൻകൂർ ജാമ്യപേക്ഷ ബുധനാഴ്ച പരി​ഗണിക്കും

മറ്റന്നാൾ വരെ കൂട്ടിക്കൽ ജയചന്ദ്രന്റെ ഇടക്കാല സംരക്ഷണം സുപ്രീംകോടതി നീട്ടിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 24, 2025, 02:21 PM IST
  • കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത് പ്രകാരമാണ് കോടതി അപേക്ഷ പരി​ഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റിയത്.
  • ഇരയെ ജയചന്ദ്രൻ ഭീഷണിപ്പെടുത്തുന്നുവെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചു. ഇക്കാര്യങ്ങളുൾപ്പെടെ ബുധനാഴ്ച പരിഗണിക്കും.
Actor Koottickal Jayachandran Pocso Case: പോക്സോ കേസ്; കൂട്ടിക്കൽ ജയചന്ദ്രന്റെ ഇടക്കാല സംരക്ഷണം നീട്ടി, മുൻകൂർ ജാമ്യപേക്ഷ ബുധനാഴ്ച പരി​ഗണിക്കും

ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഇടക്കാല സംരക്ഷണം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. നടന്റെ മുൻകൂർ ജാമ്യപേക്ഷ പരി​ഗണിക്കുന്നത് സുപ്രീംകോടതി ബുധനാഴ്ചത്തേക്ക് മാറ്റി. കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത് പ്രകാരമാണ് കോടതി അപേക്ഷ പരി​ഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റിയത്. ഇരയെ ജയചന്ദ്രൻ ഭീഷണിപ്പെടുത്തുന്നുവെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചു. ഇക്കാര്യങ്ങളുൾപ്പെടെ ബുധനാഴ്ച പരിഗണിക്കും.

Add Zee News as a Preferred Source

ജനുവരി 27ന് കൂട്ടിക്കൽ ജയചന്ദ്രന്‍റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദേശത്തോട് കൂടിയാണ് സുപ്രീംകോടതി അറസ്റ്റ് നടപടികള്‍ തടഞ്ഞത്. മുൻകൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. ഇതിന് പിന്നാലെ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു.  

Also Read: Muzhappilangad Sooraj Murder Case: ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ്: സിപിഐഎം പ്രവർത്തകരായ എട്ട് പേർക്ക് ജീവപര്യന്തം

 

പോക്സോ നിയമത്തെ ദുരുപയോഗം ചെയ്ത കേസാണിതെന്നായിരുന്നു നടന്റെ അഭിഭാഷകൻ നേരത്തെ വാദിച്ചത്. മാത്രമല്ല ഇത് കുടുംബ തര്‍ക്കത്തെ തുടര്‍ന്നുള്ള പരാതിയാണെന്നും വാദത്തില്‍ വ്യക്തമാക്കി. നടന്റെ അറസ്റ്റ് ഒരു മാസത്തേക്കായിരുന്നു സുപ്രീം കോടതി തടഞ്ഞത്. 

കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു കോഴിക്കോട് കസബ പോലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസ്‌ രജിസ്റ്റർ ചെയ്തത്. നാല് വയസുകാരിയെ നഗരപരിധിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ കേസ്. അഞ്ചു വര്‍ഷം ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് പോലീസ് ജയചന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News