Actress Attack Case Verdict: നടിയെ ആക്രമിച്ച കേസ്; ദയ തേടി പ്രതികൾ, പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്‍

Actress Attack Case Verdict: കോടതിയിൽ വാദപ്രതിവാദങ്ങൾ നടക്കുകയാണ്  

Written by - Vishnupriya S | Last Updated : Dec 12, 2025, 12:10 PM IST
  • തന്റെ അമ്മയ്ക്ക് താൻ മാത്രമാണ് ആശ്രയമെന്നും പൾസർ സുനി കേടിയിൽ പറഞ്ഞു.
  • എന്നാൽ തന്റെ കുടുബത്തിന‍്റെ ഏക ആശ്രയമാണ് താനെന്നും താൻ തെറ്റുചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും പൊട്ടിക്കരഞ്ഞു കൊണ്ടാണ് കേസിൽ രണ്ടാം പ്രതിയായ മാർട്ടിൻ പറയുന്നത്.
Actress Attack Case Verdict: നടിയെ ആക്രമിച്ച കേസ്; ദയ തേടി പ്രതികൾ, പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസ് കോടതി പരിഗണിക്കുന്നു. കോടതിയിൽ വാദപ്രതിവാദങ്ങൾ നടക്കുകയാണ്. ദയ തേടുകയാണ് ആറ് പ്രതികളും. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും തന്റെ അമ്മയ്ക്ക് താൻ മാത്രമാണ് ആശ്രയമെന്നും പൾസർ സുനി കേടിയിൽ പറഞ്ഞു. എന്നാൽ തന്റെ കുടുബത്തിന‍്റെ ഏക ആശ്രയമാണ് താനെന്നും താൻ തെറ്റുചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും പൊട്ടിക്കരഞ്ഞു കൊണ്ടാണ് കേസിൽ രണ്ടാം പ്രതിയായ മാർട്ടിൻ പറയുന്നത്.

Add Zee News as a Preferred Source

എന്നാൽ കുടുബത്തിന്റെ ഏക ആസ്രയം താനാണന്നും അലിവ് കാണിക്കണമെന്നും മൂന്നാം പ്രതി മണികണ്ഠൻ പറഞ്ഞു. കുറഞ്ഞ ശിക്ഷ നൽകണമെന്ന്ന വിജീഷും പറയുന്നു. കണ്ണൂർ ജയിലിലേക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. തെറ്റ് ചെയ്തിട്ടില്ലെന്നും ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞും തനിക്കുണ്ടെന്നും വടിവാൾ സലീം പറഞ്ഞു. പൊട്ടിക്കരഞ്ഞു കൊണ്ട് ആറാം പ്രതി പ്രദീപും താൻ തെറ്റ് ചെയതിട്ടില്ലെന്ന് പറഞ്ഞു. 

എന്നാൽ, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും കോടതിയെ ബോധ്യപ്പെടുത്തി. കൂട്ടബലാത്സംഗം തെളിഞ്ഞെന്നും ജീവപര്യന്തം നൽകണമെന്നും പ്രോസിക്യൂഷൻ. 20 വർഷത്തിൽ കുറയാതെ ശിക്ഷിക്കണമെന്നും പ്രൊസിക്യൂഷൻ. യഥാർത്തത്തിൽ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്ന് കോടതി. ഗൂഡാലോചനയിൽ മറ്റുള്ളവർക്കും പങ്ക്. മറ്റുള്ളവരെ കേസിലേക്ക് എത്തിച്ചത് ഒന്നാം പ്രതി.

പങ്കാളിത്തം അനുസരിച്ചല്ലേ ശിക്ഷ നൽകേണ്ടതെന്നും കോടതി. യഥാർഥ കുറ്റവാളി പൾസർ സുനിയെന്നും മറ്റുള്ളവർ കുറ്റകൃത്യത്തിന്റെ ഭാഗമെന്നും ഗൂഡാലോചന തെളിഞ്ഞാൽ എല്ലാവർക്കും ഉത്തരവാദിത്വമെന്നും കോടതി. ബലാത്സംഗം ചെയ്തത് സുനി ഒറ്റയ്ക്കെന്നും കോടതി. ജോയിന്റ് പ്രൻസിപ്പാൾ പ്രകാരം മറ്റുള്ളവർക്കും പങ്കെന്നും കോടതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News