Minu Muneer Arrested: നടി മിനു മുനീര്‍ അറസ്റ്റില്‍; നടപടി ബാലചന്ദ്ര മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍

Minu Muneer: ബാലചന്ദ്ര മേനോനെതിരെ നടി നൽകിയ പരാതി കോടതിയിൽ തള്ളിപ്പോയിരുന്നു. ഇതിന് പിറകെയാണ് ബാലചന്ദ്ര മേനോന്റെ പരാതി.

Written by - Zee Malayalam News Desk | Last Updated : Jul 1, 2025, 03:45 PM IST
  • മിനു മുനീർ ബാലചന്ദ്ര മേനോനെതിരെ നൽകിയ പരാതിയ കോടതി തള്ളിയിരുന്നു
  • തെളിവുകളുടെ അഭാവത്തിലായിരുന്നു കോടതി നടപടി
  • മറ്റ് പല നടൻമാർക്കെതിരെയും മിനു മുനീർ ലൈംഗികാരോപണം ഉയർത്തിയിട്ടുണ്ട്
Minu Muneer Arrested: നടി മിനു മുനീര്‍ അറസ്റ്റില്‍; നടപടി ബാലചന്ദ്ര മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍

കൊച്ചി: മുതിര്‍ന്ന നടനും സംവിധായകനും ആയ ബാലചന്ദ്ര മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടി മിനു മുനീറിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസ് ആണ് നടപടിയെടുത്തത്. നടിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് വിട്ടയച്ചത്. 

Add Zee News as a Preferred Source

ബാലചന്ദ്ര മേനോനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് മിനു മുനീറിനെതിരെയാ പരാതി. നേരത്തെ സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ സംഭവിച്ച് നടി പല വെളിപ്പെടുത്തലുകളും നടത്തിയിരുന്നു. അതില്‍ ഒന്നായിരുന്നു ബാലചന്ദ്ര മേനോനെതിരെയുള്ള ആരോപണം.

ബാലചന്ദ്ര മേനോനെതിരെ നടി ഉയര്‍ത്തിയ ആരോപണത്തില്‍ അന്വേഷണം നടന്നിരുന്നു. എന്നാല്‍ ഈ കേസില്‍ കോടതി തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. തെളിവുകളുടെ അഭാവത്തിലായിരുന്നു ഇത്. സിനിമാ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് ബാലചന്ദ്ര മേനോന്‍ മോശമായി പെരുമാറിയെന്നും ലൈംഗികാത്രിക്രമം നടത്തിയെന്നും ആയിരുന്നു പരാതി.

എന്നാല്‍ ഈ സമയം നടി ഹോട്ടലില്‍ ഉണ്ടായിരുന്നതിന് തെളിവില്ലെന്നാണ് പോലീസ് കണ്ടെത്തിയത്. സംഭവം നടന്നു എന്ന് പറയപ്പെടുന്ന ദിവസമോ അതിന് അടുത്ത ദിവസങ്ങളിലോ താന്‍ ഹോട്ടലില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ മിനു മുനീറിനും സാധിച്ചില്ല. മിനു മുനീറിന് അനുകൂലമായി സാക്ഷി പറയാന്‍ എത്തിയ മറ്റൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് നിലപാട് മാറ്റിയതും തിരിച്ചടിയായി. താന്‍ ഒന്നും കണ്ടിട്ടില്ലെന്നായിരുന്നു ഇവര്‍ നല്‍കിയ മൊഴി.

മിനു മുനീറിന്റെ വെളിപ്പെടുത്തല്‍ കേരളത്തിലും സിനിമ മേഖലയിലും വലിയ കോളിളക്കം ആയിരുന്നു അന്ന് സൃഷ്ടിച്ചത്. പ്രമുഖ താരങ്ങളായ ജയസൂര്യ, മുകേഷ് എന്നിവര്‍ക്കെതിരേയും ഇവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മൊത്തം ഏഴ് പേര്‍ക്ക് എതിരെ ആയിരുന്നു ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരേയും ആരോപണം ഉണ്ടായിരുന്നു. 

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സജീവ ചര്‍ച്ചയായിരുന്ന സമയത്തായിരുന്നു മിനു മുനീര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത്. മുകേഷിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ മറുപടിയുമായി മുകേഷ് തന്നെ അന്ന് രംഗത്ത് വന്നിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News