)
ആലപ്പുഴ: ലൈംഗിക അതിക്രമത്തിൽ അഗതി മന്ദിരത്തിലെ ഉടമ അറസ്റ്റിൽ. പുന്നപ്ര ശാന്തി ഭവൻ ഉടമ ബ്രദർ മാത്യു ആൽബിനെയാണ് അറസ്റ്റ് ചെയ്തത്. പുന്നപ്ര പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയിലാണ് അറസ്റ്റ്.
പരാതിക്കാരിയെ ബ്രദർ മാത്യു ആൽബിൻ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഇത്ര വലിയ പെണ്ണുകേസ് തനിക്കെതിരെ ഉണ്ടായിട്ടും ആരും തന്നെ തേടി വന്നില്ലെന്നും മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ടെന്നുമായിരുന്നു ഫോൺ സംഭാഷണത്തിലുണ്ടായിരുന്നത്. അഞ്ച് പേരെ കൊല്ലാനുണ്ടെന്നും ശാന്തി ഭവനിൽ മാനേജർ ആയിരുന്ന ശരത്തിനെ ആദ്യം കൊല്ലുമെന്നും സംഭാഷണത്തിൽ ഭീഷണിപ്പെടുത്തുന്നുണ്ട്. ജാമ്യം ലഭിച്ച ശേഷം സമൂഹ മാധ്യമങ്ങളിലൂടെ പരാതിക്കാരിയെ അധിക്ഷേപിക്കുമെന്ന ഭീഷണിയോടെയാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.
അതേസമയം, സംഭവത്തിനുശേഷം തങ്ങൾക്ക് ഭീഷണി ഫോൺ കോളുകൾ വരുന്നതായി പരാതിക്കാരിയുടെ ബന്ധുക്കൾ വെളിപ്പെടുത്തി. ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. പണം വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നാണ് അഗതി മന്ദിരത്തിലെ ജീവനക്കാരി ബ്രദർ മാത്യു ആൽബിനെതിരെ നൽകിയ പരാതിയിൽ പറയുന്നത്.
പുന്നപ്രയിൽ അഗതി മന്ദിരം നടത്തിവരുന്ന മാത്യു ആൽബിൻ മുൻപ് കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ജയിൽ മോചിതനായ ശേഷം മാനസാന്തരം വന്നെന്നു അവകാശപ്പെട്ടാണ് ഇയാൾ അഗതി മന്ദിരം ആരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.