Alappuzha Hybrid Ganja Case: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലിമയുടെ ഭർത്താവ് സുൽത്താൻ പിടിയിൽ, തെളിവായത് പാസ്പോർട്ട്

തമിഴ്നാട് ആന്ധ്രാ അതിർത്തിയിൽ നിന്നുമാണ് തസ്ലിമയുടെ ഭർത്താവ് സുൽത്താനെ അന്വേഷണ സംഘം പിടികൂടിയത്.   

Written by - Zee Malayalam News Desk | Last Updated : Apr 10, 2025, 05:50 AM IST
  • സുൽത്താനാണ് മലേഷ്യയിൽ നിന്നും മുന്തിയ ഇനം ലഹരി വസ്തുക്കൾ എത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
  • സുൽത്താന്‍റെ പാസ്പോർട്ടിൽ നിന്നും ഇക്കാര്യം സാധൂകരിക്കുന്ന തെളിവുകൾ എക്‌സൈസിന് ലഭിച്ചു.
  • മൊബൈൽ കടകൾക്ക് സെക്കൻ ഹാൻഡ് മൊബൈലും മറ്റ് ഉപകരണങ്ങളും സപ്ലൈ ചെയ്യുന്ന ജോലിയും ചെയ്തിരുന്നു സുൽത്താൻ.
Alappuzha Hybrid Ganja Case: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലിമയുടെ ഭർത്താവ് സുൽത്താൻ പിടിയിൽ, തെളിവായത് പാസ്പോർട്ട്

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. നേരത്തെ കേസിൽ പിടിയിലായ തസ്ലിമ സുൽത്താന്റെ ഭർത്താവ് സുൽത്താൻ അക്ബർ അലി (43 വയസ്) ആണ് പിടിയിലാത്. ചെന്നൈ എണ്ണൂർ സത്യവാണി മുത്ത് നഗർ സ്വദേശിയാണ് ഇയാൾ. തമിഴ്നാട് ആന്ധ്രാ അതിർത്തിയിൽ നിന്നുമാണ് സുൽത്താൻ അക്ബർ അലിയെ എക്സൈസ് പിടികൂടിയത്. ഇയാൾ തായ്‌ലന്റിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാകുന്നത്. 

Add Zee News as a Preferred Source

ഏപ്രിൽ മൂന്നിനാണ് രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ക്രിസ്റ്റീന എന്ന് വിളിപ്പേരുള്ള തസ്ലിമ സുൽത്താൻ, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവർ ആലപ്പുഴയിൽ പിടിയിലാകുന്നത്. തുടർന്ന് എക്സൈസ് സംഘത്തിന്റെ അന്വേഷണത്തിനൊടുവിലാണ് തസ്ലിമയുടെ ഭർത്താവ് സുൽത്താനെ തമിഴ്നാട് ആന്ധ്രാ അതിർത്തിയിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ മൂന്ന് ദിവസമായി എക്സൈസ് സംഘം ചെന്നൈയിൽ തങ്ങി അന്വേഷണം നടത്തുന്നതിനിടെയാണ് സുൽത്താൻ പിടിയിലാകുന്നത്. 

Also Read: Masapadi Case: മാസപ്പടി കേസ്: മകൾ തെറ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി

 

സുൽത്താനാണ് മലേഷ്യയിൽ നിന്നും മുന്തിയ ഇനം ലഹരി വസ്തുക്കൾ എത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സുൽത്താന്‍റെ പാസ്പോർട്ടിൽ നിന്നും ഇക്കാര്യം സാധൂകരിക്കുന്ന തെളിവുകൾ എക്‌സൈസിന് ലഭിച്ചു. മൊബൈൽ കടകൾക്ക് സെക്കൻ ഹാൻഡ് മൊബൈലും മറ്റ് ഉപകരണങ്ങളും സപ്ലൈ ചെയ്യുന്ന ജോലിയും ചെയ്തിരുന്നു സുൽത്താൻ. ഈ ജോലിയുടെ ഭാ​ഗമായി സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പോകുകയും അതിന്റെ മറവിൽ ഹൈബ്രിഡ് കഞ്ചാവ് കടത്തിക്കൊണ്ട് വരികയുമാണ് ഇയാൾ ചെയ്തിരുന്നത്. വിശദമായ ചോദ്യം ചെയ്യലിനായി സുൽത്താനെ ഉടൻ ആലപ്പുഴയിൽ എത്തിക്കും. 

അതേസമയം പ്രതികൾ നൽകിയ മൊഴിയിലുള്ള സിനിമാ നടൻമാരെ ചോദ്യം ചെയ്യുന്നത് വൈകും. നടൻ ശ്രീനാഥ് ഭാസി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഇത് പിൻവലിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News