സിനിമ മേഖലയിൽ പ്രവർത്തിക്കുന്നതിനാൽ ചില നടന്മാരെ അറിയാമെന്നും, എന്നാൽ ഇവരുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും തസ്ലിമ പറഞ്ഞു.

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തെ എക്സൈസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഒന്നാം പ്രതി തസ്ലിമയ്ക്ക് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ ഓൺലൈൻ വഴിയാണ് ഹാജരായത്. തന്നെ കേസിൽ കുടുക്കിയതാണെന്നായിരുന്നു തസ്ലിമയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി കോടതിയിൽ വാദിച്ചത്. താൻ ലഹരി വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്തിട്ടില്ലെന്നും തസ്ലിമയുടെ ഭർത്താവാണെന്ന കാരണത്താലാണ് തന്നെയും പ്രതിചേർത്തതെന്നായിരുന്നു ഇയാളുടെ വാദം.
അതേസമയം സിനിമ മേഖലയിൽ പ്രവർത്തിച്ചിരുന്നതിനാൽ ഷൈൻ ടോം ചാക്കോ ഉൾപ്പടെയുള്ള സിനിമ നടന്മാരെ അറിയാമെങ്കിലും ഇവരുമായി ലഹരി ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് തസ്ലിമ പറഞ്ഞു. കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു തസ്ലിമയുടെ പ്രതികരണം. എന്നാൽ പ്രതികളുടെ മൊഴികൾ പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമെ സിനിമ നടൻമാരെ വിളിച്ചുവരുത്തുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളൂവെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് അശോക് കുമാർ പറഞ്ഞു.
നൂറിൽ പരം ചോദ്യങ്ങൾ പ്രതികളോട് ചോദിക്കാനായി അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. ഇതിൽ 25 ൽ പരം ചോദ്യങ്ങൾ സിനിമ മേഖലയുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് വിവരം. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് മൂന്ന് പേരെയും ഒറ്റയ്ക്ക് ഒറ്റയ്ക്ക് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.