Alappuzha Crime News: മദ്യലഹരിയിൽ പിതാവിനോട് ക്രൂരത; ആലപ്പുഴയിൽ കിടപ്പിലായ പിതാവിന് മകന്റെ ക്രൂര മർദനം

Alcoholic son attacks father: മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കട്ടിലിൽ പിടിച്ചിരുത്തി കഴുത്ത് ഞെരിച്ചും തലയ്ക്ക് അടിച്ചും ആണ് മർദ്ദിച്ചത്.

Written by - Roniya Baby | Last Updated : Aug 25, 2025, 06:15 PM IST
  • പിതാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രതിയുടെ സഹോദരനാണ് മൊബൈലിൽ പക‍ർത്തിയത്
  • ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി
Alappuzha Crime News: മദ്യലഹരിയിൽ പിതാവിനോട് ക്രൂരത; ആലപ്പുഴയിൽ കിടപ്പിലായ പിതാവിന് മകന്റെ ക്രൂര മർദനം

ആലപ്പുഴ: കിടപ്പിലായ പിതാവിനെ മദ്യലഹരിയിൽ മർദ്ദിച്ച് മകൻ. പട്ടണക്കാട് സ്വദേശി ചന്ദ്രശേഖരൻ പിള്ള (75) ആണ് മർദ്ദനത്തിന് ഇരയായത്. സംഭവത്തിൽ മകൻ അഖിൽ ചന്ദ്രനെതിരെ പോലീസ് കേസെടുത്തു. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കട്ടിലിൽ പിടിച്ചിരുത്തി കഴുത്ത് ഞെരിച്ചും തലയ്ക്ക് അടിച്ചും ആണ് മർദ്ദിച്ചത്.

Add Zee News as a Preferred Source

പട്ടണക്കാട് പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലാണ്. പിതാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രതിയുടെ സഹോദരനാണ് മൊബൈലിൽ പക‍ർത്തിയത്. അഖിൽ പിതാവിനെ മർദ്ദിക്കുന്നതിന് സമീപത്ത് ഇയാളുടെ അമ്മ ഇരിക്കുന്നതും കാണാം.

ചന്ദ്രശേഖരൻ പിള്ള ഏറെനാളായി കിടപ്പിലാണ്. മദ്യലഹരിയിലാണ് മർദ്ദിച്ചതെന്നും മറ്റ് കാരണങ്ങൾ ഇല്ലെന്നുമാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. ഒളിവിൽ പോയ അഖിലിനായി പോലീസ് അന്വേഷണം ശക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News