)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളിൽ യുവതികളുടെ മൊഴി ക്രൈംബ്രാഞ്ച് എടുത്തേക്കുമെന്ന് റിപ്പോർട്ട്. മൂന്ന് യുവതികളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി ഗംഗത്ത് വന്നത്.
ഒരു യുവതിയെ ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിലവില്‍ അന്വേഷണ സംഘത്തിന്റെ കൈകളില്‍ യുവതികളുടെ പരാതികള്‍ ലഭിച്ചിട്ടില്ല എന്നാണ്. വനിതാ ഉദ്യോഗസ്ഥന്മാര് യുവതികളെ നേരിട്ട് കണ്ടാവും മൊഴി രേഖപ്പെടുത്തുക എന്നാണ് റിപ്പോർട്ട്. രാഹുൽ മാങ്കൂട്ടത്തിനെതിരെ പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ ആണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ആരോപണങ്ങളില്‍ ഏറെ വൈകാതെ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും എന്നാണ് റിപ്പോർട്ട്. അതിനിടെ നിയമസഭാ സമ്മേളനത്തില്‍ രാഹുലിന്റെ അവധി അപേക്ഷ തനിക്ക് മുന്നില്‍ വന്നിട്ടില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞിട്ടുണ്ട്. രാഹുലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായുള്ള അറിയിപ്പ് സ്പീക്കറുടെ ഓഫീസില്‍ ലഭിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് രേഖാമൂലമോ വാക്കാലോ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഷംസീര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.