)
തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ വീടിന്റെ സമീപത്തെ വീട്ടിലേക്ക് അജ്ഞാതര്‍ സ്‌ഫോടകവസ്തു എറിഞ്ഞതായി റിപ്പോർട്ട്. സംഭവം നടന്നത് ഇന്നലെ അതായത് വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെ അയ്യന്തോള്‍ ഗ്രൗണ്ടിനടുത്തുള്ള വീടിനു സമീപമാണ്. ബൈക്കിലെത്തിയ നാലു പേരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം.
അജ്ഞാതർ ശോഭയുടെ അയല്‍വാസിയുടെ വീട്ടിലേക്കാണ് സ്‌ഫോടകവസ്തു വലിച്ചെറിഞ്ഞത്. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചപ്പോഴാണ് സംഭവം പരിസരവാസികള്‍ അറിയുന്നത്. സംഭവം നടക്കുന്ന സമയത്ത് ശോഭാ സുരേന്ദ്രനും വീട്ടിലുണ്ടായിരുന്നു. ഇത് ശോഭയുടെ വീടാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമുണ്ടായതെന്നാണ് നിഗമനം. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംശയകരമായ രീതിയില്‍ രാത്രി ഒരു കാര്‍ കണ്ടതായി പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്.
രാത്രി 10:44 ഓടെയാണ് സംഭവം നടന്നതെന്നും ഉഗ്രമായ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നും ശോഭാ സുരേന്ദ്രന്‍ അറിയിച്ചു. സംഭവശേഷം പോലീസും പാർട്ടി പ്രസവർത്തകരും സ്ഥലത്തെത്തിയിരുന്നു. കൃത്യം നിര്‍വഹിച്ച ആളുകളെ പോലീസ് ഉടൻ കണ്ടെത്തും. വീട് ലക്ഷ്യമാക്കി എറിഞ്ഞുവെന്നാണ് നിഗമനം. വീടു മാറി എറിയുകയായിരുന്നെങ്കില്‍ ഇടത്തോട്ടോ വലത്തോട്ടോ മാറി എറിയാമായിരുന്നുവെന്നും വീടിന്റെ ഗേറ്റിന് കൃത്യമായി എറിയണം എന്ന് നിര്‍ബന്ധമില്ലല്ലോ എന്നാണ് ശോഭയുടെ പ്രതികരണം.
മാത്രമല്ല സ്ഫോടകവസ്തു പൊട്ടിത്തെറിച്ച വീട്ടിലുള്ളവർ പൊതുപ്രവർത്തനമോ മറ്റോ ഉള്ള വീട്ടുകാരല്ലെന്നും ഇത് ആസൂത്രിതമായി ചെയ്തതാണെ ന്നും. വീട്ടിൽ എൻ്റെ കാറുണ്ടായിരുന്നില്ല. ആ വീട്ടിൽ വെള്ള കാറുണ്ടായിരുന്നു. വെള്ളക്കാറുള്ള വീടാണെന്നാകും പിന്നിലുള്ളവർ പറഞ്ഞു കൊടുത്തിട്ടുണ്ടാവുക. അങ്ങനെ മാറിയതാകാമെന്നുമാണ് ശോഭാ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.