ചെന്നൈ: അണ്ണാ സർവകലാശാല ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവുശിക്ഷ. ചെന്നൈ മഹിളാ കോടതിയാണ് പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷയും 90,000 രൂപ പിഴയും വിധിച്ചത്. കുറഞ്ഞത് 30 വർഷം ഇയാൾ ജയിലിൽ കഴിയണമെന്നും അതിന് മുൻപ് പുറത്തുവിടരുതെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് ജയിലിൽ പ്രത്യേക പരിഗണനകൾ നൽകരുതെന്നും പറഞ്ഞ കോടതി വിവിധ വകുപ്പുകളിലായി 34 വർഷവും 3 മാസവുമാണ് തടവ് വിധിച്ചിരിക്കുന്നത്.
ശിക്ഷാ കാലയളവിൽ പ്രതിക്ക് പരോളോ ശിക്ഷയിളവോ നൽകാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. കേസന്വേഷിച്ച പൊലീസിനെ കോടതി പ്രശംസിക്കുകയും ചെയ്തു. മദ്രാസ് ഹൈക്കോടതി നിയമിച്ച വനിതാ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ആണ് കേസ് അന്വേഷിച്ചത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ അംഗീകരിച്ച ശേഷമാണ് ചെന്നൈ മഹിളാ കോടതി ജഡ്ജി രാജലക്ഷ്മി വിധി പ്രസ്താവിച്ചത്. ശിക്ഷാവിധി സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രതികരിച്ചു.
2024 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. മെയ് 28 ന് ചെന്നൈ മഹിളാ കോടതി 37 കാരനായ ജ്ഞാനശേഖരൻ കുറ്റക്കാരനാണെന്ന് വിധിച്ചു. പ്രതിക്കെതിരെ 11 കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞു. പ്രതി ജ്ഞാനശേഖരൻ വേറെയും നിരവധി കേസുകളിൽ പ്രതിയാണ്. വിദ്യാർത്ഥിയുടെയും ആൺസുഹൃത്തിന്റെയും സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തി അതുപയോഗിച്ചാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. ആൺസുഹൃത്തിനെ മർദ്ദിച്ച ശേഷം ക്യാമ്പസിൽ നിന്ന് 200 മീറ്റർ അകലെയുള്ള ഒരു ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്തത്. തന്നെ അനുസരിച്ചില്ലെങ്കിൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയുടെ പിതാവിന്റെ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ പ്രതി ശേഖരിക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









