നിർധന യുവതികളുടെ വിവാഹം നടത്താം, 43 ലക്ഷത്തോളം രൂപയുടെ സ്വർണ്ണം വാങ്ങി;അതേ ഭാര്യയും ഭർത്താവും
ഇവരുടെ ഡി വൈ എഫ് ഐ, സി പി എം ബന്ധം കണക്കിലെടുത്ത് ഇക്കാര്യം സത്യമാണെന്ന് ജുവലറി ഉടമ വിശ്വസിക്കുകയായിരുന്നുവെന്ന് പറയുന്നു.പല അവധി കഴിഞ്ഞിട്ടും ബാക്കി പണം ലഭിക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്.
കോട്ടയം: നിർധന യുവതികളുടെ വിവാഹം നടത്താനെന്ന വ്യാജേന 43 ലക്ഷത്തോളം രൂപയുടെ സ്വർണ്ണം വാങ്ങി ദമ്പതികൾ ജുവലറി ഉടമയെ കബളിപ്പിച്ച സംഭവത്തിൽ പോലീസ് പ്രതികളെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധം .
തലയോലപറമ്പ് വടകരയിലെ ജുവലറി ഉടമയാണ് തലയോലപറമ്പ് പുത്തൻപുരയ്ക്കൽ അനന്തനുണ്ണി, ഭാര്യ കൃഷ്ണേന്ദു എന്നിവർ പ്രോമിസറി നോട്ട് നൽകി കബളിച്ച് സ്വർണം തട്ടിയെടുത്തതായി ഡിവൈഎസ്പി ഓഫീസിൽ പരാതി നൽകിയത്.
നിർധന യുവതികളുടെ വിവാഹം നടത്താനെന്ന വ്യാജേന ഇവർ സമീപിച്ചപ്പോൾ ഇവരുടെ ഡി വൈ എഫ് ഐ, സി പി എം ബന്ധം കണക്കിലെടുത്ത് ഇക്കാര്യം സത്യമാണെന്ന് ജുവലറി ഉടമ വിശ്വസിക്കുകയായിരുന്നുവെന്ന് പറയുന്നു.പല അവധി കഴിഞ്ഞിട്ടും ബാക്കി പണം ലഭിക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടതായി ജുവലറി ഉടമയ്ക്ക് മനസിലായത്.
അനന്തനുണ്ണി സി പി എം തലയോലപറമ്പ് മുൻ ലോക്കൽ കമ്മറ്റി അംഗവും ഭാര്യ കൃഷ്ണേന്ദു ഡി വൈ എഫ് ഐ തലയോലപറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയുമായിരുന്നു. തലയോലപറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെപിടികൂടാത്തതിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് തലയോലപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റി സമരം നടത്തിയിരുന്നു.
അനന്തനുണ്ണിയുടെ ഭാര്യ കൃഷ്ണേന്ദുവും സഹപ്രവർത്തക ദേവീ പ്രജിത്തും ചേർന്ന് 42.22 ലക്ഷം രൂപ തലയോലപറമ്പിലെ സ്വകാര്യ ധനസ്വകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്തു കടന്നു കളഞ്ഞ സംഭവത്തിൽ പോലീസ് അന്വേഷണം നടന്നു വരുന്നതിനിടയിലാണ് ഇവർക്കെതിരെ പുതിയ പരാതി. പ്രതികളെ പിടികൂടുന്നതിന് പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ചടക്കമുള്ള സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് തലയോലപറമ്പ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ടി. ജയിംസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.