Crime News: ഇടുക്കിയിൽ അസം സ്വദേശിനി ബലാത്സം​ഗത്തിനിരയായി; 4 പേർ അറസ്റ്റിൽ

പ്രതികൾ 4 പേരും ശാരീരികമായി ഉപദ്രവിച്ചതായാണ് യുവതിയുടെ പരാതി. നെടുങ്കണ്ടം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.   

Written by - Zee Malayalam News Desk | Last Updated : Mar 8, 2025, 07:22 PM IST
  • അസം സ്വദേശി സദ്ദാം, അജിമുദീൻ, കൈറുൾ ഇസ്ലാം, മുക്കി റഹ്മാൻ എന്നിവരാണ് പിടിയിലായത്.
  • യുവതിയും ഭർത്താവും അവരുടെ കുട്ടിയും ഇന്നലെയാണ് നെടുങ്കണ്ടത്ത് എത്തിയത്.
  • പ്രദേശത്തുള്ള ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് ഇവർ സദ്ദാമിനെ പരിചയപ്പെടുന്നത്.
Crime News: ഇടുക്കിയിൽ അസം സ്വദേശിനി ബലാത്സം​ഗത്തിനിരയായി; 4 പേർ അറസ്റ്റിൽ

ഇടുക്കി: നെടുങ്കണ്ടത്ത് അസം സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി സദ്ദാം, അജിമുദീൻ, കൈറുൾ ഇസ്ലാം, മുക്കി റഹ്മാൻ എന്നിവരാണ് പിടിയിലായത്. യുവതിയും ഭർത്താവും അവരുടെ കുട്ടിയും ഇന്നലെയാണ് നെടുങ്കണ്ടത്ത് എത്തിയത്. പ്രദേശത്തുള്ള ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് ഇവർ സദ്ദാമിനെ പരിചയപ്പെടുന്നത്. ഒരു ജോലിയും താമസിക്കാൻ സ്ഥലവും തരപ്പെടുത്തി തരണമെന്ന് ഇവർ സദ്ദാമിനോട് ആവശ്യപ്പെടുകയായിരുന്നു. 

Add Zee News as a Preferred Source

തുടർന്ന് സദ്ദാം ഇവരെ അയാളുടെ മുറിയിലേക്ക് കൊണ്ടുപോയി. മുറിയിൽ വെച്ച് സദ്ദാം യുവതിയെ ബലാത്സം​ഗം ചെയ്തുവെന്നാണ് പരാതി. അറസ്റ്റ് ചെയ്യപ്പെട്ട 4 പേരും തന്നെ ശാരീരികമായി ഉപദ്രവിച്ചതായും ഇവർ പരാതി നൽകിയിട്ടുണ്ട്. യുവതിയുടെയും കുടുംബത്തിന്റെയും സാധനങ്ങൾ സദ്ദാമിന്റെ മുറിയിൽ നിന്നും എടുത്തു തരണമെന്ന് ആവശ്യപ്പെട്ട് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ ഇവർ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. ശേഷം 4 പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News