കാട്ടാക്കട: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുകയും യുവതിയായി നടിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. വെഞ്ഞാറമൂട് സ്വദേശി അരുൺ അടക്കമുള്ള രണ്ട് പ്രായപൂർത്തിയാകാത്ത യുവാക്കളെയാണ് കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തത്.
Also Read: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്
സംഭവവുമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടിയെ പിടികൂടാനുണ്ടെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവം നടന്നത് ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു. മൂന്നു പേരെയും തന്ത്രപൂർവം നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
അരുണിനെയും മറ്റൊരു യുവാവിനെയും നാട്ടുകാർ നേരിട്ട് പിടികൂടി പോലീസിന് കൈമാറിയിട്ടുണ്ട്. തുടർന്ന് മൂന്നാമത്തെ ആളെ അരമണിക്കൂറിനുള്ളിൽ പോലീസ് പിടികൂടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രതികൾ ഇൻസ്റ്റാഗ്രാം വഴി ആലമുക്ക് സ്വദേശി ഷാജി എന്ന തേങ്ങവെട്ടുകാരനെയാണ് ലക്ഷ്യമിട്ടതെന്നും. യുവതിയായി നടിച്ച് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുകയും തുടർന്ന് സ്ത്രീ ശബ്ദത്തിൽ ഫോൺ വിളിക്കുകയും ചെയ്തു.
പോക്സോ കേസിൽ ജാമ്യത്തിലായിരുന്ന ഷാജി മറുവശത്തുള്ളത് യുവതിയാണെന്ന് വിശ്വസിക്കുകയും ദിവസങ്ങളോളം വിളിക്കുകയും ജൂൺ 1 മുതൽ 18 വരെ 16,600 രൂപ പണമിടപാട് നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിൽ പണം അയക്കാൻ ഷാജി വൈകിയതോടെ സംഘം ഷാജിയുടെ ഭാര്യയുടെ ഫോൺ നമ്പർ കണ്ടെത്തുകയും അവരോട് ഭർത്താവായ ഷാജി തന്റെ സഹോദരിയെ പീഡിപ്പിച്ചു എന്ന വ്യാജ ആരോപണം നടത്തുകയും, പണം കൊടുക്കാത്ത പക്ഷം പോലീസിൽ പരാതി നൽകുമെന്ന്ന്നും ഭീഷണിയും നടത്തി.
തുടർന്ന് 60,000 തട്ടാൻ ശ്രമിച്ച സംഭവത്തിൽ ഷാജിയുടെ ഭാര്യ ബന്ധുക്കളെ വിവരമറിയിക്കുകയും. അവരുടെ സഹായത്തോടെ പണം കൈമാറാൻ തയ്യാറാണെന്ന് പറഞ്ഞ് പ്രതികളെ പൂവച്ചൽ-ആലമുക്ക് പ്രദേശത്തേക്ക് വിളിച്ചു വരുത്തുകയും സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ ചേർന്ന് പ്രതികളെ പിടികൂടി കാട്ടാക്കട പോലീസിന് കൈമാറുകയുമായിരുന്നു.
Also Read: മണിക്കൂറുകൾക്കുളളിൽ പവർഫുൾ ശശി ആദിത്യ യോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനലാഭം
ഹണി ട്രാപ്പ് തരത്തിലുള്ള ക്രിമിനൽ തട്ടിപ്പ് സംഭവമായതിനാൽ കൂടുതൽ പ്രതികളോ മറ്റു സംഘങ്ങളോ ഇതിന് പിന്നിലുണ്ടോ എന്നതിനെക്കുറിച്ച് കാട്ടാക്കട പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









