കോഴിക്കോട്: ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. അന്യസംസ്ഥാനക്കാരായ സ്ത്രീയും പുരുഷനും പിടിയിലായി. കർണ്ണാടക മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരാണ് പിടിയിലായത്. ബേപ്പൂർ സ്വദേശിയുടെ ഏഴു വയസ്സുള്ള മകനെയാണ് ഇവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കുട്ടിയെ ചാക്കിൽ കയറ്റിയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്ന് 12 മണിയോടെ പുതിയകടവ് എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. കുട്ടികൾ കളിക്കുമ്പോഴാണ് ഇവർ ഇതുവഴി പോയത്.
ഏഴു വയസുകാരനായ കുട്ടിയെ കണ്ടതോടെ ചാക്കിലേക്ക് ഇട്ടു. പിന്നാലെ മറ്റ് കുട്ടികൾ ബഹളമുണ്ടാക്കി. ഒരു കിലോമീറ്ററോളം പിന്നാലെ ഓടിയതിന് ശേഷം ഇവരെ പൊലീസെത്തി പിടികൂടുകയായിരുന്നു. ഒരു പോലീസ് വണ്ടി അവിടെ നിക്കുന്നത് കണ്ട് കൂട്ടത്തിൽ ഒരു കുട്ടി ഓടി ചെന്ന് വിവരം പറയുകയായിരുന്നു. കുട്ടികളുടെ പരാതിയാണ് ഇപ്പോൾ പൊലീസിന്റെയും നാട്ടുകാരുടെയും മുന്നിലുള്ളത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നും പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









