Crime News: ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

Crime News: ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മിനി.

Written by - Zee Malayalam News Desk | Last Updated : Jun 1, 2025, 07:06 PM IST
  • കുടുംബ വഴക്കിനെ തുടർന്ന് മദ്യ ലഹരിയിൽ ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
  • സംഭവത്തിൽ ഭാര്യയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്
  • മാങ്കുളം താളുങ്കണ്ടം സ്വദേശി രഘു തങ്കച്ചനെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്
Crime News: ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

മൂന്നാർ: കുടുംബ വഴക്കിനെ തുടർന്ന് മദ്യ ലഹരിയിൽ ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. സംഭവത്തിൽ ഭാര്യയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മാങ്കുളം താളുങ്കണ്ടം സ്വദേശി രഘു തങ്കച്ചനെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. 

Add Zee News as a Preferred Source

Also Read: പാലക്കാട് വൻ ലഹരി വേട്ട; ഒന്നരക്കിലോ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

രഘുവിന്റെ ഭാര്യ മിനി ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. ദമ്പതികൾ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി 9 മണിക്ക്  മദ്യ ലഹരിയിലെത്തിയ രഘു ഭാര്യയുമായി വഴക്കുണ്ടാക്കുകയും വീട്ടിലിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ഇവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ തീയണച്ച ശേഷം ഇവരെ ആശുപത്രിയിലെത്തിച്ചു.

Also Read: ഭദ്ര മഹാപുരുഷ രാജയോഗത്തോടെ ഇവർക്ക് ലഭിക്കും കരിയറിലും ബിസിനസിലും പുരോഗതി

മിനിയുടെ ശരീരത്തിൽ 90 ശതമാനം പൊള്ളലേറ്റതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അടിമാലി കോടതിയിലെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.  ശേഷം മൂന്നാർ എസ്എച്ച്ഒ രാജൻ കെ.അരമന, എസ്ഐ ബിനു ആൻഡ്രൂസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.  അറസ്റ്റു ചെയ്ത പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി  റിമാൻഡ് ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News