Mangaluru Murder: മംഗളൂരുവിൽ വീണ്ടും കൊലപാതകം; കൊല്ലപ്പെട്ടത് നിരവധി കൊലപാതക കേസിലെ പ്രതി സുഹാസ് ഷെട്ടി

മംഗളൂരു ആശുപത്രിയിലും പരിസരത്തും സംഘര്‍ഷാവസ്ഥ തുടരുന്നുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : May 2, 2025, 07:17 AM IST
  • ബജ്‌റംഗ്ദള്‍ നേതാവ് മംഗളൂരുവിൽ കൊല്ലപ്പെട്ടു
  • സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതിയായ സുഹാസ് ഷെട്ടിയാണ് വെട്ടേറ്റ് മരിച്ചത്
  • ഇയാള്‍ നിരവധി കൊലപാതക കേസുകളിലെ പ്രതിയാണ്
Mangaluru Murder: മംഗളൂരുവിൽ വീണ്ടും കൊലപാതകം; കൊല്ലപ്പെട്ടത് നിരവധി കൊലപാതക കേസിലെ പ്രതി സുഹാസ് ഷെട്ടി

മംഗളൂരു: ബജ്‌റംഗ്ദള്‍ നേതാവ് മംഗളൂരുവിൽ കൊല്ലപ്പെട്ടു. സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതിയായ സുഹാസ് ഷെട്ടിയാണ് വെട്ടേറ്റ് മരിച്ചത്. ഇയാള്‍ നിരവധി കൊലപാതക കേസുകളിലെ പ്രതിയാണ്. 

Add Zee News as a Preferred Source

Also Read: പണത്തെ ചൊല്ലിയുള്ള തർക്കം; കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

സംഭവത്തെ തുടർന്ന് മംഗളൂരു ആശുപത്രിയിലും പരിസരത്തും സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മംഗളൂരു ബാജ്‌പേ കിന്നി പടവു എന്ന സ്ഥലത്ത് വച്ച് ഇന്നലെ വൈകിട്ടോടെ ആണ് സുഹാസ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി വെട്ടേറ്റ സുഹാസ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. മംഗളുരു പൊലീസിന്റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഇയാൾ. ഫാസില്‍ കൊലപാതക കേസില്‍ ജാമ്യത്തിലിരിക്കെയാണ് സുഹാസ് കൊല്ലപ്പെടുന്നത്.

Also Read: മിഥുന രാശിക്കാർക്ക് നല്ല വാർത്തകൾ ലഭിക്കും, ധനു രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

ഒരു സംഘം യുവാക്കള്‍ സുഹാസ് ഷെട്ടിയെ പിന്തുടര്‍ന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും വിവരമുണ്ട്. രാഷ്ട്രീയ വൈരാഗ്യമായിരിക്കാം കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. യുവമോര്‍ച്ചാ നേതാവ് പ്രവീര്‍ നെട്ടാരുവിന്റെ കൊലയ്ക്ക് പിന്നാലെയാണ് ഫാസില്‍ കൊല്ലപ്പെടുന്നത്.  സംഭവത്തില്‍ ബാജ്‌പേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News