)
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിൽ അറസ്റ്റിലായ കുഞ്ഞിൻ്റെ അമ്മ ശ്രീതുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ കൂടുതൽ അന്വേഷണത്തിനായി മൂന്ന് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. കേസിലെ ഒന്നാം പ്രതിയായ ഹരികുമാറിന് വേണ്ടിയും പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഇത് കോടതി നിരസിക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്ന ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. സൈബർ സെല്ലിന്റെയും, ശാസ്ത്രീയ പരിശോധനയുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ശ്രീതുവിനെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് നിന്നാണ് ശ്രീതുവിനെ പിടികൂടിയത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്തെ കിണറ്റിൽ രണ്ടര വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുഞ്ഞിനോടുള്ള വൈരം മൂലം കൊലപ്പെടുത്തിയതാണെന്ന മൊവിയുടെ അടിസ്ഥാനത്തിൽ അമ്മാവൻ ഹരികുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ മൊബൈൽ ഫോൺ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് അമ്മയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തുന്നത്. ഇടയ്ക്ക് ശ്രീതുവിനെതിരെ വഞ്ചന കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ശ്രീതു ജാമ്യത്തിലിറങ്ങിയിരുന്നു. തുടർന്ന് ശ്രീതു പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു.
വാട്സ്ആപ്പ് ചാറ്റുകളിൽ ഉൾപ്പെടെ സഹോദരി സഹോദര ബന്ധങ്ങൾക്ക് അപ്പുറത്ത് വഴിവിട്ട ബന്ധം ഇരുവർക്കും ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിരുന്നെങ്കിലും ഹരികുമാറിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളുകയായിരുന്നു.
കൃത്യത്തിന് മറ്റു ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, കൊലപാതകത്തിന് വഴിതെളിച്ച കാരണം തുടങ്ങിയവ അന്വേഷിക്കുന്നതിനും
സംഭവസ്ഥലത്ത് എത്തിച്ച് ഫിംഗർ പ്രിൻറ് ഉൾപ്പെടെയുള്ള കൂടുതൽ തെളിവ് ശേഖരിക്കുന്നതിനും വേണ്ടിയാണ് ശ്രീതുവിനെ കസ്റ്റഡിയിൽ വിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.