)
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞ് കൊന്ന സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിനെ കൊന്നത് അമ്മ ശ്രീതുവാണെന്ന് പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാറിന്റെ വെളിപ്പെടുത്തൽ. റൂറൽ എസ്.പിക്കാണ് ഹരികുമാർ മൊഴി നൽകിയത്. എന്നാൽ ശ്രീതു ആരോപണം നിഷേധിച്ചു. മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീതുവിനെയും ഹരികുമാറിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ് തീരുമാനിച്ചു.
സംഭവത്തിൽ ശ്രീതുവിന് പങ്കുണ്ടെന്നും പ്രതി ചേർക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കൃത്യത്തിന് പിന്നാലെ ശ്രീതുവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്ത ശേഷം താൽക്കാലികമായി വിട്ടയയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ശ്രീതുവിനെ ഏറ്റെടുക്കാൻ ആരുമില്ലാതിരുന്നതിനാൽ മഹിളാ ജയിലിലേക്ക് മാറ്റുകയായിരുന്നു.
ശ്രീതു - ശ്രീജിത്ത് ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട ദേവേന്ദു. കുട്ടിയെ കാണാനില്ലെന്നായിരുന്നു ആദ്യം പരാതി ഉയർന്നത്. പിന്നീട് അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. കുട്ടി മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകളില്ലെന്നും ശ്വാസകോശത്തിൽ വെള്ളംകയറിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.