)
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ അമ്മ ശ്രീതുവിനെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ ശ്രീതുവിനും പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ നേരത്തെ കുട്ടിയുടെ അമ്മാവൻ ഹരികുമാർ അറസ്റ്റിലായിരുന്നു. ഇയാൾ മാത്രമാണ് പ്രതിയെന്നായിരുന്നു ആദ്യ നിഗമനം.
കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്തെ കിണറ്റിൽ നിന്നാണ് രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. അന്ന് കുഞ്ഞിനോടുള്ള വൈരം കാരണം കൊലപ്പെടുത്തിയെന്ന മെഴിയുടെ അടിസ്ഥാനത്തിൽ അമ്മാവൻ ഹരികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മൊബൈൽ ഫോൺ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് അമ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. പാലക്കാട് കഴിയുകയായിരുന്ന ശ്രീതുവിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
അന്വേഷണ കാലയളവിൽ സാമ്പത്തിക ക്രമക്കേടിന് ശ്രീതുവിനെതിരെ വഞ്ചന കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ശ്രീതു ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. എന്നാൽ ശ്രീതു പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു. വാട്സ്ആപ്പ് ചാറ്റുകളിൽ ഉൾപ്പെടെ സഹോദരി സഹോദര ബന്ധങ്ങൾക്ക് അപ്പുറത്ത് വഴിവിട്ട ബന്ധം പോലീസ് കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.