)
ബെംഗളൂരു: ബെംഗളൂരു കവർച്ച ചെയ്യപ്പെട്ട പണം കണ്ടെത്തി ബെംഗളൂരു പോലീസ്. ചെന്നൈയിൽ നിന്നാണ് പോലീസ് പണം കണ്ടെത്തിയത്. എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന 7 കോടി രൂപയാണ് സംഘം കവർന്നത്. ആന്ധ്രയിലെ ചിറ്റൂരിൽ നിന്ന് പണം ചെന്നൈയിലേക്ക് കടത്തുകയായിരുന്നു.
അഞ്ച് പേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയത്. പ്രതികളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. കവർച്ച ആസൂത്രണം ചെയ്ത ഗോവിന്ദപുര സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിളായ അപ്പണ്ണ നായക് ആണ് അറസ്റ്റിലായത്.
സ്വകാര്യ കമ്പനിയുടെ വാനിൽ വന്ന് ഇറങ്ങിയ സംഘം നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് കവർച്ച നടത്തിയത്. എടിഎമ്മിന് മുന്നിലെത്തിയ സംഘം പണവും വാനിലെ ജീവനക്കാരെയും കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ജീവനക്കാരെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ജയനഗറിലെ അശോക പില്ലറിന് സമീപമാണ് കവർച്ച നടന്നത്.